കൊച്ചി: ശരവേഗത്തിൽ ലക്ഷ്യത്തിലെത്തിക്കുന്ന മെട്രോ റെയിലിനോടൊപ്പം വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്ന കെ.എം.ആർ.എൽ നഗരത്തിൽ സൈക്കിൾ യാത്രക്കും സൗകര്യമൊരുക്കുന്നു. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് മറൈൻ ഡ്രൈവിൽ ഉദ്ഘാടനം നിർവഹിക്കും. പൊതുജനാരോഗ്യം സംരക്ഷിക്കുക, അന്തരീക്ഷ മലിനീകരണം കുറക്കുക എന്നിവയാണ് സൈക്കിൾ സവാരി പദ്ധതി ലക്ഷ്യം. കെ.എം.ആർ.എല്ലിെൻറ സ്വന്തം ലോഗോ പതിപ്പിച്ച 50 സൈക്കിൾ നഗരത്തിലിറക്കും. താൽപര്യമുള്ളവർക്ക് ഇൗ സൈക്കിൾ ഉപയോഗിക്കാം. ആദീസ് സൈക്കിൾ ക്ലബിൽ രജിസ്റ്റർ ചെയ്താണ് സൈക്കിൾ വാടകക്ക് എടുക്കേണ്ടത്. സ്ഥിരമായി ഉപയോഗപ്പെടുത്താവുന്ന രജിസ്ട്രേഷനാണിത്. ഉപയോഗത്തിനിടെ സൈക്കിളിന് കേടുപാട് സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കും. സൈക്കിൾ കൃത്യമായി പരിപാലിക്കേണ്ട ചുമതല വാടകക്കെടുത്ത ആൾക്കാണ്. ആവശ്യം കഴിഞ്ഞാൽ അതത് കൗണ്ടറുകളിൽ തന്നെ സൈക്കിൾ തിരിച്ചേൽപ്പിക്കണം. സൈക്കിൾ ക്ലബ് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിെല്ലങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കും. സൈക്കിളിൽ 100 മണിക്കൂർ വരെയുള്ള സവാരി അധികൃതർ മുന്നോട്ട് െവക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിൽനിന്ന് സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ഒരുക്കുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ നാലിടങ്ങളിൽ എൻ.ജി.ഒ സഹകരണത്തോടെ പദ്ധതിക്ക് തുടക്കമിടുമെന്നും കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് അറിയിച്ചു. കലൂർ ബസ് സ്റ്റാൻഡിന് എതിർവശം, സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വിവേകാനന്ദ റോഡ്, നോർത്ത് പാലം, മേനക കെ.ടി.ഡി.സിക്ക് സമീപം, കലൂർ-കടവന്ത്ര റോഡ് എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ സൈക്കിൾ ലഭ്യമാകുക. തുടർന്ന് മെട്രോയുടെ എല്ലാ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും സൈക്കിൾ ലഭ്യമാക്കാനാണ് ഉദ്ദേശ്യം. സൈക്കിൾ വാടകക്ക് എടുക്കാൻ rack code< space >
bicycle-ID എന്ന് 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. റിട്ടേൺ ചെയ്യാൻ ഇതേരീതിയിൽ 9744011777 നമ്പറിലേക്കും മെസേജ് അയക്കണം. മെംബർഷിപ് എടുക്കാൻ 9645511155 എന്ന നമ്പറിലേക്ക് പേര്, വിലാസം, ഇ-മെയിൽ ഐ.ഡി, ജോലി എന്നിവ എസ്.എം.എസ് ചെയ്യണം. ഏത് റാക്കിൽനിന്ന് എടുത്ത സൈക്കിളായാലും മറ്റൊരു റാക്കിൽ തിരിച്ചേൽപിക്കാം എന്ന സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.