കായംകുളം: നഗരസഭ വക ശ്മശാനത്തിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നത് നാട്ടുകാർ തടഞ്ഞു. ബുധനാഴ്ച രാവിലെ 11.30ഒാടെ നഗരസഭ 36-ാം വാർഡിലെ പൊതുശ്മശാനത്തിൽ നഗരസഭ ജീവനക്കാരാണ് മൃതദേഹം സംസ്കരിക്കാനായി കൊണ്ടുവന്നത്. ആംബുലൻസിൽ എത്തിച്ച മൃതദേഹം സംസ്കരിക്കാൻ തുടങ്ങുന്നതിനിടെ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിൽ നഗരസഭ ജീവനക്കാർ തികഞ്ഞ അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ചാണ് തടഞ്ഞത്. ആവശ്യമായ കുഴി എടുക്കാതെ അൽപം മണ്ണ് മാറ്റിയാണ് മൃതദേഹം സംസ്കരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഇങ്ങനെ സംസ്കരിക്കുന്ന മൃതദേഹം നായ്ക്കൾ മണ്ണുമാന്തി കടിച്ചുകീറുക പതിവാണ്. ഇതുമൂലം പരിസരമാകെ ദുർഗന്ധം വ്യാപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ഇതാണ് മൃതദേഹം സംസ്കരിക്കുന്നത് തടയാൻ കാരണമെന്ന് അവർ പറഞ്ഞു. തർക്കം രൂക്ഷമായതോടെ ഹരിപ്പാട് സി.െഎ ടി. മനോജിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി. തുടർന്ന് ആഴത്തിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് പ്രശ്നം അവസാനിപ്പിച്ച് മൃതദേഹം സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.