കറ്റാനം: സാമ്പത്തിക ഇടപാടിനെത്തുടർന്ന് സഹോദരിയുമായി ഉണ്ടായ തർക്കത്തിനിെട കുത്തേറ്റ് മരിച്ച യുവാവിെൻറ സംസ്കാരച്ചടങ്ങിനിെട സംഘർഷം. കട്ടച്ചിറ തെക്കേ മങ്കുഴി പാക്ക്കണ്ടത്തിൽ അജീഷിെൻറ (28) സംസ്കാരച്ചടങ്ങിനിെടയാണ് സംഘർഷമുണ്ടായത്. ബുധനാഴ്ച രാവിലെ 10 ഒാടെ അജീഷിെൻറ വീട്ടിൽ സംസ്കാരത്തിന് മൃതദേഹം എത്തിച്ചപ്പോഴാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട സംഭവത്തിൽ അതിന് കാരണക്കാരിയായ അജീഷിെൻറ സുഹൃത്തായ യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. യുവതിക്കുനേരെ ഇവർ ആക്രമണം നടത്താനും ശ്രമിച്ചു. ഹരിപ്പാട് സി.ഐ മനോജിെൻറ നേതൃത്വത്തിൽ വള്ളികുന്നം, കായംകുളം, കുറത്തികാട് പൊലീസ് സ്റ്റേഷനുകളിൽനിന്ന് എത്തിയ പൊലീസാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. പിന്നീട് യുവതിയെയും ഭർത്താവിനെയും വള്ളികുന്നം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയശേഷമാണ് അജീഷിെൻറ സംസ്കാരച്ചടങ്ങുകൾ നടത്തിയത്. അജീഷിെൻറ സുഹൃത്തായ യുവതിക്ക് സഹോദരി പുള്ളിക്കണക്ക് ശ്രേയഭവനിൽ പ്രശാന്തിെൻറ ഭാര്യ അഞ്ജു മൂന്നരവർഷം മുമ്പ് ഒന്നരലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.