ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ ഗ്രാമപഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് പതിവാകുന്നു. രാത്രിയിൽ ടിപ്പർ ലോറികളിലാണ് മണ്ണ് കടത്തുന്നത്. അമിതവേഗത്തിൽ പോകുന്ന ഇത്തരം ലോറികൾ അപകടത്തിൽപെടുന്നതും പതിവാണ്. കഴിഞ്ഞദിവസം രാത്രിയിൽ മണ്ണുമായി പോയ ടിപ്പർ ലോറി അരിക്കര ജങ്ഷനിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർത്തിരുന്നു. എന്നാൽ, ഇവർ വരുത്തുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകി അപ്പപ്പോൾതന്നെ പരിഹരിക്കുകയാണ് പതിവ്. മുളക്കുഴ പഞ്ചായത്തിലെ അരിക്കര, പിരളശേരി-, മുളക്കുഴ, പള്ളിപ്പടി, കാരയ്ക്കാട്, അങ്ങാടിക്കൽ തെക്ക് എന്നിവിടങ്ങളിൽനിന്നാണ് മണ്ണെടുപ്പ് നടക്കുന്നത്. രാത്രി 11 മുതൽ പുലർച്ച അഞ്ചുവരെയുള്ള സമയങ്ങളിലാണ് മണ്ണെടുപ്പ് വ്യാപകമായി നടക്കുന്നത്. രാത്രി മൊബൈൽ ഫോണും ബൈക്കും നൽകി ഗുണ്ടസംഘത്തിൽപെട്ട ചെറുപ്പക്കാരെ ഒരോ ജങ്ഷനിലും പൊലീസിെൻറ വരവ് നിരീക്ഷിക്കാൻ നിർത്തിയ ശേഷമാണ് എക്സ്കവേറ്ററും ടിപ്പറും ഉപയോഗിച്ച് മണ്ണെടുക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയപ്രക്ഷോഭം ഉയർന്നുവരുന്നുണ്ട്്. മണ്ണ് ഖനനം നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടിക്രമമനുസരിച്ച് കേസെടുത്ത് മണ്ണെടുപ്പ് തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.