തുറവൂർ: ദേശീയപാതയിൽ കുത്തിയതോട് പാലത്തിെൻറ ഇറക്കത്തിെല കാനയിൽ വാഹനങ്ങൾ വീഴുന്നത് ഒഴിവാക്കാൻ പാതക്കരികിൽ ഭിത്തി (കർബ് വാൾ) പണിയുന്നു. 30 സെ.മീ. ഉയരത്തിൽ പണിയുന്ന ഭിത്തി പെയിൻറ് ചെയ്ത് റിഫ്ലക്ടറുകൾ സ്ഥാപിക്കും. മഴവെള്ളം ഒഴുക്കിപ്പോകുന്നതിനാണ് മീഡിയനോട് ചേർന്ന് 100 മീറ്റർ നീളത്തിൽ കാന പണിതത്. എന്നാൽ, മൂടി പണിയാൻ അധികൃതർ തയാറായില്ല. മീഡിയനോട് ചേർന്നുപോകുന്ന വാഹനങ്ങൾ കാനയിൽ വീഴുന്നത് പതിവായി. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ സൂചനക്കുറ്റികൾ സ്ഥാപിച്ചു. എന്നാൽ, ഇതും വാഹനങ്ങൾ ഇടിച്ചുതകർത്തു. ശാശ്വത പരിഹാരമെന്ന നിലക്കാണ് ഭിത്തി പണിയുന്നതെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ഹജ്ജ് യാത്രയയപ്പ് ആലപ്പുഴ: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പും ദുആ സംഗമവും കെ. മമ്മദ് ഫൈസി അനുസ്മരണവും സിവിൽ സർവിസ് റാങ്ക് ജേതാവ് മുഹമ്മദ് ഹനീഫിന് അനുമോദനവും നടന്നു. നീർക്കുന്നം ഇസ്ലാമിക് സെൻററിൽ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യതുൽ ഖുതുബ ജില്ല പ്രസിഡൻറ് ഹദിയത്തുല്ല തങ്ങൾ അൽ ഐദറൂസി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അബ്ദുൽ റഹ്മാൻ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹനീഫ ബാഖവി, ഉസ്മാൻ സഖാഫി, മഹ്മൂദ് മുസ്ലിയാർ, ഇബ്രാഹീം മുസ്ലിയാർ, നൗഫൽ ഫൈസി, ഇല്യാസ് ഫൈസി, മീരാൻ ഹൈതമി, പി.എ. അബൂബക്കർ, സെയ്ദ് മുഹമ്മദ് ദാരിമി, അർശദ് ഫൈസി, എ.എം. നവാബ് മുസ്ലിയാർ, ഉമ്മർ കുഞ്ഞ് പള്ളിപ്പാട്ടുമുറി എന്നിവർ സംസാരിച്ചു. റോഡ് കൈയേറ്റം വ്യാപകം അരൂർ: ചന്തിരൂർ പഴയപാലം റോഡിൽ കൈയേറ്റങ്ങൾ വ്യാപകമാകുന്നെന്ന് പരാതി. ചന്തിരൂർ സെൻറ് മേരീസ് പള്ളി മുതൽ തെക്ക് കാഞ്ഞിരത്തിങ്കൽ ക്ഷേത്രംവരെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുള്ള കൈയേറ്റമാണ് നടക്കുന്നതെന്ന് പി.ഡി.പി അരൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സെക്രട്ടറി വി.എം. സുധീർ പറഞ്ഞു. യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.