എടത്വ: വെപ്പ് എ ഗ്രേഡിലെ പ്രധാനപ്പെട്ട . ഒമ്പത് പതിറ്റാണ്ടായി ജലകായിക മത്സര രംഗത്ത് പെരുമ സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിൽനിന്നുമാണ് നീരണിഞ്ഞത്. കൂദാശക്ക് മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയും പ്രാർഥനശുശ്രൂഷക്ക് തലവടി സെൻറ് തോമസ് സി.എസ്.ഐ പള്ളി വികാരി തോമസ് മാത്യുവും നേതൃത്വം നൽകി. പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നീരണിയൽ ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലും ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ഫോം മാറ്റിങ്സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ ആദ്യ തുഴച്ചിൽ ഫ്ലാഗ്ഓഫ് ചെയ്തു. എടത്വ പഞ്ചായത്ത് പ്രസിഡൻറ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവർത്തനോദ്ഘാടനവും ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഷോട്ട് വെബ്സൈറ്റ് ഉദ്ഘാടനവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കൽ പ്രതിഭ പുരസ്കാരം വിതരണം ചെയ്തു. മുതിർന്ന തുഴച്ചിലുകാരെ കമാൻഡർ ജയ് ചാക്കോ ഇലഞ്ഞിക്കൽ ആദരിച്ചു. ആർപ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.സി. ലാൽ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. പുതിയ ഷോട്ട് പുളിക്കത്രയുടെ ശിൽപി സാബു നാരായണൻ ആചാരിക്ക് മോളി ജോൺ പുളിക്കത്ര ഉപഹാരം നൽകി. പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജൻ, ദീപ ഗോപകുമാർ, കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഉമ്മൻ മാത്യു, നെഹ്റു ട്രോഫി ബോട്ട് റേസ് എക്സിക്യൂട്ടിവ് അംഗങ്ങളായ എസ്.എൻ. ഇക്ബാൽ, ബെറ്റി ജോസഫ്, റജി പി. വർഗീസ്, എം. മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തിൽ, ജിനോ മണക്കളം, ജോർജ് ചുമ്മാർ പുളിക്കത്ര എന്നിവർ സംസാരിച്ചു. മരിയപുരം-മുല്ലക്കര റോഡ് സഞ്ചാരയോഗ്യമാക്കണം തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 12ാം വാർഡിലെ മരിയപുരം-മുല്ലക്കര റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. നിത്യേന നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന റോഡിൽ കുണ്ടും കുഴിയും നിറഞ്ഞു. മഴ ആരംഭിച്ചതോടെ ഇതുവഴി കടന്നുപോകാൻ യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്. ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും തെന്നിമറിയുന്നതും കുഴിയിൽ ചാടി വീഴുന്നതും പതിവുകാഴ്ചയാണ്. റോഡ് മോശമായി കിടക്കാൻ തുടങ്ങിയിട്ട് പത്തുവർഷത്തോളമായെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോകൾ ഇതുവഴി വരാൻ മടിക്കുകയാണ്. ഇതുമൂലം രോഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഭക്തർക്ക് അന്നം നൽകി തൊഴിലാളികൾ തുറവൂർ: ഭക്തർക്ക് അന്നം നൽകി തൊഴിലാളികൾ. പറയകാട് നീരാഴിത്തറ ടാക്സി ഹൗസിലെ തൊഴിലാളികളാണ് മാതൃകയായത്. പറയകാട് നാലുകുളങ്ങര ശ്രീമഹാദേവി ക്ഷേത്രത്തിൽ കർക്കടക മാസത്തിലെ ഷഷ്ഠി അനുഷ്ഠിക്കാനെത്തിയ ഭക്തർക്കാണ് ഭക്ഷണം നൽകിയത്. ഷഷ്ഠി കർമത്തിന് ക്ഷേത്രം മേൽശാന്തി വാരണം സിജി മുഖ്യകാർമികത്വം വഹിച്ചു. കൈതക്കാട് സദാനന്ദൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.