വടുതല: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി നടപ്പാക്കിയ മിനി വാട്ടർ സ്കീം പ്രദേശവാസികളുടെ ജീവന് ഭീഷണിയാകുന്നു. അരൂക്കുറ്റി വടുതല അബറാർ കോളജിന് സമീപത്തെ പ്രവർത്തന രഹിതമായ ജലസംഭരണി പ്രദേശവാസികൾക്ക് അപകടഭീഷണിയായിട്ട് വർഷങ്ങളായി. തുരുമ്പിച്ച ഇരുമ്പിെൻറ ആംഗ്ലയറും അതിനുമേൽ സ്ഥാപിച്ച ജലസംഭരണിയുമാണുള്ളത്. ജപ്പാൻ കുടിവെള്ള പദ്ധതിക്ക് മുമ്പ് ജില്ല പഞ്ചായത്ത് സ്ഥാപിച്ചതാണിത്. തീരദേശത്തിന് മുഖ്യപരിഗണന നൽകിയ പദ്ധതിയുടെ പ്രവർത്തനം തുടക്കത്തിലെ പാളുകയായിരുന്നു. ഗുണഭോക്താക്കൾക്കിടയിൽ ഉടലെടുത്ത അനൈക്യം പല പ്രദേശങ്ങളിലും പദ്ധതി പ്രവർത്തനത്തെ തുടക്കത്തിൽ തന്നെ സാരമായി ബാധിച്ചു. ബ്ലോക്ക് പഞ്ചായത്തിന് ചുമതല മേൽനോട്ടം മാത്രമായിരുന്നു. വൈദ്യുതി നിരക്ക്, മോട്ടറിെൻറയും പൈപ്പ് ലൈനിലുണ്ടാകുന്ന അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്തം എന്നിവ ജനകീയ കമ്മിറ്റിക്കായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ൈവദ്യുതി നിരക്ക് അടക്കാൻ ആരും തയാറായില്ല. ഇതാണ് പ്രധാനമായും സംഭരണിയുടെ പ്രവർത്തനം ആറുമാസം കൊണ്ട് നിലക്കാൻ കാരണമായത്. കരനെൽ കൃഷിയുമായി കുട്ടികർഷകർ പൂച്ചാക്കൽ: കരനെൽ കൃഷിയുമായി ഒരുകൂട്ടം കുട്ടികർഷകർ. ഉളെവയ്പ്പ് ഗവ. എൽ.പി സ്കൂളിലെ കുട്ടികളാണ് കരനെൽ കൃഷിയുമായി രംഗത്തുവന്നത്. സ്കൂൾ അങ്കണത്തിൽ തന്നെ നിലമൊരുക്കി വിത്ത് വിതച്ചു. പഞ്ചായത്ത് അംഗവും അധ്യാപകരും രക്ഷകർത്താക്കളും കൃഷി അസിസ്റ്റൻറുമാരും കുട്ടികളോടൊപ്പം അണിനിരന്നു. കൃഷിഭവനിൽനിന്നും സൗജന്യമായി ലഭിച്ച നെൽവിത്താണ് കുട്ടികൾ വിതച്ചത്. കളിസ്ഥലത്തിെൻറ കുറച്ചുഭാഗത്ത് ഇനി ഞാറ്റടികൾ വളരും. അങ്ങനെ കളിയിലൽപം കൃഷിയും കൂടി എന്നതാണ് തീരുമാനം. തൈക്കാട്ടുശ്ശേരി ഗ്രാമത്തിെൻറ നെല്ലറയും കൂടിയാണ് ഉളെവയ്പ്പ് ഗ്രാമം. ഉളെവയ്പ്പ് ഒന്നാം വാർഡ് അംഗം വിമൽ രവീന്ദ്രൻ വിതക്കൽ ആഘോഷം ഉദ്ഘാടനം ചെയ്തു. ഉളെവയ്പ്പ് സ്കൂൾ പ്രഥമാധ്യാപിക പത്മജാദേവി, എസ്.എം.സി ചെയർമാൻ സുജിത്, കൃഷി അസിസ്റ്റൻറുമാരായ സവിത, ജിഷ, അധ്യാപകരായ ഡി. പ്രശാന്ത്, കൃഷ്ണകുമാർ, മഞ്ജുള തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.