സ്കൂട്ട്- -ടൈഗർ എയർ ലയനം പൂർത്തിയായി കൊച്ചി: സ്കൂട്ടും ടൈഗർ എയറും തമ്മിലുള്ള ലയനനടപടികൾ പൂർത്തിയായി. ഇതോടെ ടൈഗർ എയർ വിമാനങ്ങളുടെ പ്രവർത്തനം പൂർണമായും സ്കൂട്ട് ബ്രാൻഡിന് കീഴിലായി. മേയിലാണ് ലയന നടപടി ആരംഭിച്ചത്. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി, തിരുച്ചിറപ്പള്ളി, ലക്നോ എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിച്ചതായി സ്കൂട്ട് എയർലൈൻസ് കൺട്രി ഹെഡ് ഭരത് മാധവൻ അറിയിച്ചു. ലയനത്തിെൻറ ഭാഗമായി സ്കൂട്ട് എയർലൈൻസ് കൊച്ചിയിൽനിന്ന് പ്രത്യേക വൺവേ പ്രമോഷനൽ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് സിംഗപ്പൂരിലേക്ക് 4999 രൂപ, ബാലിയിലേക്ക് 9199, ഹോംേങ്കാങിലേക്ക് 9799, സിഡ്നിയിലേക്ക് 11,799 എന്നിങ്ങനെയാണ് നിരക്ക്. ആഗസ്റ്റ് എട്ട് വരെയുള്ള ബുക്കിങിന് പ്രത്യേക നിരക്കിളവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.