വടുതല: പാണാവള്ളി മൂന്നാം വാർഡിലെ ജനവാസകേന്ദ്രത്തിലെ മൊബൈൽ ടവർ നിർമാണത്തിൽനിന്ന് പിന്മാറില്ലെന്ന് കമ്പനി. നിർമാണം നിർത്തിവെക്കാൻ കഴിയില്ലെന്നാണ് അവരുടെ വാദം. അതേസമയം മൊബൈൽ ടവറിനെതിരെ പ്രദേശത്ത് പ്രതിഷേധവും ശക്തമായി. സ്ത്രീകളും രംഗത്തുണ്ട്. കഴിഞ്ഞദിവസം നാട്ടുകാർ ഒപ്പ് ശേഖരണം നടത്തി. ഇത് കലക്ടർക്കും പഞ്ചായത്ത് അധികൃതർക്കും കൈമാറും. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ കൂട്ടത്തോടെ എത്തി ടവർ നിർമാണം തടഞ്ഞത്. സംഭവം അറിഞ്ഞ് ജനപ്രതിനിധികൾ സ്ഥലത്ത് എത്തി പ്രശ്നം ചർച്ചചെയ്യാമെന്ന് അറിയിച്ചിരുന്നു. അംഗൻവാടിക്ക് തൊട്ടടുത്താണ് ടവർ നിർമിക്കാൻ ശ്രമം നടക്കുന്നത്. പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടവർ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.