ജില്ല സ്​പെഷൽ ബ്രാഞ്ച്​ പാസ്​പോർട്ട്​ സെല്ലിന്​ അംഗീകാരം

ആലപ്പുഴ: സംസ്ഥാനത്ത് ലഭിച്ച പാസ്പോർട്ട് അപേക്ഷകളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ശതമാനം വെരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചതിനുള്ള അംഗീകാരം ജില്ല സ്പെഷൽ ബ്രാഞ്ച് പാസ്പോർട്ട് സെല്ലിന് ലഭിച്ചു. 2016-17ൽ ഇക്കാര്യത്തിൽ സംസ്ഥാനത്ത് മുന്നിലെത്തിയ മൂന്ന് ജില്ലകളിൽ ആലപ്പുഴക്കാണ് പ്രഥമസ്ഥാനം.ശനിയാഴ്ച രാവിലെ 10ന് കൊച്ചിൻ പാസ്പോർട്ട് ഒാഫിസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് പാസ്പോർട്ട് സെല്ലിനുള്ള അവാർഡ് ഏറ്റുവാങ്ങുമെന്ന് ജില്ല പൊലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ് അറിയിച്ചു. ചുണ്ടനുകൾ നീരണിഞ്ഞു ഹരിപ്പാട്: നെഹ്റു ട്രോഫി ജലോത്സവത്തിലെ കുതിപ്പി​െൻറ ചുണ്ടൻവള്ളങ്ങളായ ആയാപറമ്പും ചെറുതനയും വെള്ളിയാഴ്ച നീരണിഞ്ഞു. ജലമേളയിൽ പെങ്കടുക്കുന്നതിനുള്ള പരിശീലനത്തി​െൻറ തുടക്കമാണിത്. ആയാപറമ്പ് മാതിരംപള്ളി കടവിലാണ് ആയാപറമ്പ് ചുണ്ടൻ നീരണിഞ്ഞത്. ദാവീദ്പുത്ര ബോട്ട്ക്ലബാണ് ചുണ്ടനിൽ ഇക്കുറി നെഹ്റു ട്രോഫിക്ക് തുഴയുന്നത്. പച്ച, ചെക്കിടിക്കാട് പ്രദേശങ്ങളിൽ 15 ദിവസത്തെ പരിശീലനം തുഴച്ചിലുകാർ നടത്തും. അച്ചന്‍കോവിലാറ്റിലാണ് ചെറുതന ചുണ്ടൻ നീരണിഞ്ഞത്. കോട്ടയം തിരുവാര്‍പ്പ് ബോട്ട്ക്ലബാണ് ചെറുതനയെ നയിക്കുക. നീരണിയല്‍ ചടങ്ങിൽ ശിൽപി സാബു നാരായണന്‍ ആചാരിയും ചുണ്ടന്‍വള്ള ഭാരവാഹികളും പെങ്കടുത്തു. പരിശീലനം തിരുവാര്‍പ്പിലാണ് നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.