കൊച്ചി: മെഡിക്കൽ പ്രവേശന തട്ടിപ്പുകേസിലെ പ്രതി കവിത പിള്ളക്കെതിരെ എൻഫോഴ്സ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾ ഹൈകോടതി ശരിവെച്ചു. രണ്ടുകോടി രൂപ വരുന്ന കൊച്ചിയിലെ ആഡംബര വീടും രണ്ട് ഇരുചക്ര വാഹനങ്ങളുമടക്കം കണ്ടുകെട്ടിയതിനെതിരെ കവിത പിള്ള നൽകിയ ഹരജി തള്ളിയാണ് വിധി. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. എറണാകുളം കാരിക്കാമുറി ക്രോസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ജി.കെ ഗ്രൂപ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിെൻറ മറവിലാണ് 2013ൽ ഇടപാടുകൾ നടന്നത്. 6.7 േകാടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. പൊലീസ് കുറ്റപത്രം നൽകിയതിെൻറ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെൻറും നടപടി സ്വീകരിക്കുകയായിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് പോണേക്കരയിലെ വീട് എന്‍ഫോഴ്സ്മെൻറ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്. ഇതുസംബന്ധിച്ച പരാതിയും അപ്പീലും അഡ്ജുഡിക്കേറ്റിങ് അതോറിറ്റി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.