പത്തനംതിട്ട: ശമ്പളവിതരണവുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിനെ പ്രതിക്കൂട്ടിലാക്കി എ.െഎ.ടി.യു.സി. ശനിയാഴ്ച ആലപ്പുഴയിൽ ആരംഭിക്കുന്ന എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ ബോഡി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് സമര പ്രഖ്യപാനമുണ്ടയേക്കും. സി.പി.എമ്മിലെ ടി.പി. രാമകൃഷ്ണനാണ് തൊഴിൽ മന്ത്രിയെന്നത് എ.െഎ.ടി.യു.സിയുടെ തീരുമാനത്തിന് രാഷ്ട്രിയമാനവും നൽകുന്നു. മൂന്നാറിലെ കുറ്റിയാർവാലി ഭൂമിപ്രശ്നത്തിൽ സ്വന്തം മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിനെതിരെയും പ്രമേയം വരുമെന്നറിയുന്നു. തോട്ടം തൊഴിലാളികളുടെ ശമ്പളം ചെക്ക് അഥവാ ബാങ്ക് മുഖേന നൽകണമെന്ന തൊഴിൽ വകുപ്പിെൻറ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് എ.െഎ.ടി.യു.സി നീക്കം. ഇതുമൂലം ശമ്പളം വാങ്ങാൻ ബാങ്കിൽ പോയി വരുന്നതിന് ഒരുദിവസം നഷ്ടമാകുമെന്നാണ് ആക്ഷേപം. യാത്രച്ചെലവും മറ്റും അധിക ബാധ്യതയും. നേരിട്ട് നൽകിയിരുന്ന ശമ്പളമാണ് ബാങ്കിലേക്ക് മാറ്റിയത്. കറൻസി നിരോധനത്തെത്തുടർന്നായിരുന്നു ഇത്. ശമ്പളം നേരിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് എ.െഎ.ടി.യു.സി നേതൃത്വത്തിലെ പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷനും ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയനും ഹൈകോടതിയിൽനിന്ന് ഇടക്കാല ഉത്തരവ് നേടിയിരുന്നു. ഏതൊക്കെ വിഭാഗം തൊഴിലാളികൾക്ക് ഏതുരീതിയിൽ ശമ്പളം വിതരണം െചയ്യണമെന്ന് ഉത്തരവിറക്കേണ്ടത് സംസ്ഥാന സർക്കാറാണ്. തോട്ടം തൊഴിലാളികൾക്ക് നേരിട്ട് ശമ്പളം നൽകാൻ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി തുടങ്ങി മുഴുവൻ ട്രേഡ് യൂനിയനുകളും ചേർന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് 2017 േമയിൽ ഇതുസംബന്ധിച്ച ഉത്തരവിങ്ങിയത്. എന്നാൽ, 39 വിഭാഗങ്ങളിലെ തോട്ടം ഉൾപ്പെട്ടില്ല. തോട്ടം മേഖലകളിൽ പ്രധാന ടൗണുകളിൽ മാത്രമാണ് ബാങ്കുകൾ എന്നതിനാൽ, സർക്കാർ തീരുമാനം തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതായി കഴിഞ്ഞദിവസം കോട്ടയത്ത് ചേർന്ന പ്ലാേൻറഷൻ വർക്കേഴ്സ് ഫെഡറേഷൻ യോഗത്തിൽ അഭിപ്രായം ഉയർന്നു. വിവിധ ജില്ലകളിൽനിന്നുള്ള വിവരശേഖരണത്തെത്തുടർന്നാണ് പ്രശ്നം എ.െഎ.ടി.യു.സി യോഗത്തിൽ ഉന്നയിക്കാനുള്ള തീരുമാനം. മൂന്നാറിലെ കുറ്റിയാർവാലിയിൽ കഴിഞ്ഞ ഇടതുസർക്കാർ തോട്ടം തൊഴിലാളികൾക്ക് നാലുസെൻറ് വീതം ഭൂമി നൽകിയിരുന്നു. എന്നാൽ, അളന്നുതിരിച്ച് നൽകിയില്ല. ഭൂമി ലഭിച്ചവരെ സംബന്ധിച്ച് പൊലീസ് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് ഇതെന്നും പറയുന്നു. തോട്ടം തൊഴിലാളികൾക്ക് അവകാശപ്പെട്ട ഭൂമി അളന്നുതിരിച്ച് നൽകണമെന്നതാണ് ആവശ്യം. എം.ജെ.ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.