തിരുവനന്തപുരം: വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലൈ 26-ന് നടത്താനിരുന്ന ബി.എല്‍.ഐ.എസ്.സി, ലൈബ്രറി ക്ലാസിഫിക്കേഷന്‍ ആൻഡ് കാറ്റലോഗിങ് പരീക്ഷ ആഗസ്റ്റ് 11-ന് നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം 2016 ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ സപ്ലിമെൻററി പരീക്ഷ ഓഫ്‌ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍നിന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം. ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് (2013 അഡ്മിഷന്‍) പരീക്ഷ എഴുതിയ ചുവടെ ചേര്‍ക്കുന്ന രജിസ്റ്റര്‍ നമ്പറുള്ള വിദ്യാർഥികള്‍ കാരിക്കോട് ടി.കെ.എം ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍നിന്ന് മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം (34051-34059, 34251-34338). എം.എ മ്യൂസിക് ഫലം ഏപ്രിലില്‍ നടത്തിയ എം.എ മ്യൂസിക് (2015-17) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ശ്രീലക്ഷ്മി എസ്.ആര്‍ (MUC 150501/2017) ഒന്നാം റാങ്ക് നേടി. ബി.എച്ച്.എം ടൈംടേബിള്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്‌നോളജിയുടെ (ബി.എച്ച്.എം) ആറാം സെമസ്റ്റർ (2011 സ്‌കീം സപ്ലിമെൻററി) പരീക്ഷകള്‍ ജൂലൈ 31-ന് അതാത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. ബി.എസ്‌സി ഫലം മേയിൽ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍ ബി.എസ്‌സി ഹോട്ടല്‍ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് സയന്‍സിെൻറ പരീക്ഷഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം. ബി.ഡി.എസ് പ്രാക്ടിക്കല്‍ പരീക്ഷയും വൈവാവോസിയും ജൂണില്‍ നടത്തിയ അവസാന വര്‍ഷ ബി.ഡി.എസ് പാര്‍ട്ട് ഒന്ന് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷയും വൈവാവോസിയും ജൂലൈ 29 മുതല്‍ അതത് കേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.