തുറവൂർ ക്ഷേത്രത്തിൽ ഇല്ലം നിറയും പുത്തരിയും നാളെ

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ഇല്ലം നിറയും പുത്തരിയും ഞായറാഴ്ച പുലർച്ച നടക്കും. നെൽക്കതിർ കറ്റകൾ, ആലില, മാവില, ഇല്ലി, ദശപുഷ്പം എന്നിവ ചേർത്ത് കെട്ടും. പട്ടിൽ പൊതിഞ്ഞ കറ്റകൾ കിഴക്കേ ആൽത്തറയിൽനിന്ന് കാരാഴ്മ മൂസ്സതുമാർ ശിരസ്സിലേറ്റും. തുടർന്ന് കുത്തുവിളക്കി​െൻറയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നമസ്കാര മണ്ഡപത്തിൽ സമർപ്പിക്കും. കറ്റകൾ പൂജിച്ച് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചാണ് നിറ നടത്തുന്നത്. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അനിരുദ്ധൻ അടുക്കത്തായർ, കീഴ്ശാന്തി സുരേഷ് കടമന്നായ എന്നിവർ കാർമികത്വം വഹിക്കും. അന്നേദിവസം പുലർച്ച 3.30ന് തുറക്കുന്ന നടകൾ രാവിലെ ഏഴിന് ഉച്ചപൂജക്കുശേഷം അടക്കും. കേന്ദ്രം വർഗീയ ചേരിതിരിവിന് ശ്രമിക്കുന്നു -മുനവ്വറലി തങ്ങൾ അരൂർ: ഇന്ത്യയിൽ സൗഹൃദത്തിൽ കഴിയുന്ന വിവിധ സമുദായക്കാരായ ജനങ്ങളെ വർഗീയ ചേരിതിരിവി​െൻറ പേരിൽ കലാപമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിെല കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. അരൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് ബി. അൻസാർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഫൈസൽ ബാഖഫി, പി.എ. അഹമ്മദ് കബീർ, ഇസ്മായിൽ വയനാട്, മുജീബ് കാടേരി, യഹ്യ, പി.കെ. ഫസലുദ്ദീൻ, കെ. ബഷീർ എന്നിവർ സംസാരിച്ചു. ഗ്രാമസഭ ആഗസ്റ്റ് നാലിന് അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 12ാം വാർഡ് ഗ്രാമസഭ ആഗസ്റ്റ് നാലിന് എഴുപുന്ന കോങ്കേരിൽ മാർക്കറ്റിന് സമീപം ചേരുമെന്ന് വാർഡ് അംഗം ഷാജി കുരീത്തറ അറിയിച്ചു. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഗ്രാമസഭയിൽ സ്വീകരിക്കും. അപേക്ഷഫോറം സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളിൽനിന്ന് ലഭിക്കും. അപേക്ഷ പഞ്ചായത്ത് അംഗത്തി​െൻറ പക്കൽ നേരിട്ട് ഏൽപിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.