നോക്കുകൂലി വിവാദം​; പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി

ആലപ്പുഴ: ആലപ്പുഴയിൽ നോക്കുകൂലിയുടെ പേരിൽ നടന്ന ആക്രമണത്തിൽ പൊതുമരാമത്ത് വകുപ്പ് സംഘടനതലത്തിൽ വിശദീകരണം തേടി. തെറ്റുതിരുത്താനും ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ അച്ചടക്കനടപടി എടുക്കാനും സി.ഐ.ടി.യു ജില്ല നേതൃത്വത്തിന് നിർദേശം നൽകി. ആലപ്പുഴയിലെ നോക്കുകൂലി അളിഞ്ഞ സംസ്കാരമാണെന്നും അത് അവസാനിപ്പിക്കണമെന്ന മന്ത്രി ജി. സുധാകര​െൻറ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ഇതി​െൻറ പേരിൽ ചുമട്ടുതൊഴിലാളികൾ ആക്രമണം നടത്തിയത്. നോക്കുകൂലിയുടെ പേരിൽ സഹോദരങ്ങളെ മർദിച്ച സംഭവം നാണക്കേടായതോടെയാണ് വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. അതേസമയം, തൊഴിലാളികളുടെ ഭാഗത്തുണ്ടായ വീഴ്ച അന്വേഷിക്കാൻ ഹെഡ് ലോഡ് യൂനിയൻ ജില്ല സെക്രട്ടറി കോശി അലക്സാണ്ടറെ സി.ഐ.ടി.യു ചുമതലപ്പെടുത്തി. നി‍യമം കൈയിലെടുത്ത് ആക്രമണം അഴിച്ചുവിട്ട തൊഴിലാളികൾക്കെതിരെ അച്ചടക്കലംഘനത്തിന് നടപടി ഉണ്ടായേക്കും. അന്വേഷണവിധേയമായി ഇവരെ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്താനുള്ള സാധ്യതയുമുണ്ട്. ഇതിനിടെ, നോക്കുകൂലിയും തൊഴിലാളികളുടെ അനാവശ്യ ഇടപെടലുകളും കാരണം നിർമാണമേഖലയിൽ തകർച്ച നേരിടുന്നു. മറ്റുജില്ലകളിലെപോലെ ഈ മേഖലയിൽ ഉണർവും കുതിച്ചുചാട്ടവും പ്രകടമാകുന്നില്ല. നിർമാണമേഖലയിലെ തൊഴിൽ പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണം. സംരംഭകർക്കും കരാറുകാർക്കും വളരെ സുതാര്യമായി തൊഴിൽ ചെയ്യാനും അധുനിക യന്ത്രസാമഗ്രികൾ ഉപയോഗിക്കാനുംവേണ്ട സ്വാതന്ത്ര്യം ഉണ്ടായാലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ. ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ആലപ്പുഴ സ​െൻററി​െൻറ നേതൃത്വത്തിൽ യോഗം ചേരുമെന്ന് അസോസിയേഷൻ ചെയർമാൻ ടോമി പുലിക്കാട്ടിൽ, കൺവീനർമാരായ ജേക്കബ് ജോൺ, ബി. ദിനേശൻ എന്നിവർ അറിയിച്ചു. കിസാൻസഭ ജില്ല ക്യാമ്പും കർഷകസംഗമവും ചാരുംമൂട്: അഖിലേന്ത്യ കിസാൻ സഭ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തളം പി.ആർ. മാധവൻ പിള്ള ജന്മശതാബ്ദി ആഘോഷവും കർഷകസംഗമവും ജില്ല ക്യാമ്പും ശനി, ഞായർ ദിവസങ്ങളിൽ ചാരുംമൂട് വിപഞ്ചിക ഒാഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് കർഷകസംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എസ്. രവി അധ്യക്ഷത വഹിക്കും. കിസാൻ സഭ ദേശീയ കൗൺസിൽ സെക്രട്ടറി സത്യൻ മൊകേരി പന്തളം പി.അർ അനുസ്മരണം നടത്തും. കെ.എൽ.ഡി.സി ചെയർമാൻ ടി. പുരുഷോത്തമൻ, ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് എന്നിവർ പുരസ്കാരം വിതരണം ചെയ്യും. 30ന് രാവിലെ 10ന് ജില്ല ക്യാമ്പ് കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എൻ. സുകുമാരപിള്ള അധ്യക്ഷത വഹിക്കും. തുടർന്ന്, സംഘടന റിപ്പോർട്ട് അവതരണവും ക്ലാസുകളും നടക്കും. പ്രശ്നോത്തരി മത്സരം നാളെ ആലപ്പുഴ: ആഗസ്റ്റ് 14 മുതൽ 19 വരെ ആലപ്പുഴയിൽ നടക്കുന്ന ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പി​െൻറ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പ്രശ്നോത്തരി മത്സരം നടത്തുന്നു. ശനിയാഴ്ച രാവിലെ 10ന് നഗരസഭ ടൗൺഹാളിെല ദേശീയ ചാമ്പ്യൻഷിപ്പി​െൻറ സംഘാടകസമിതി ഒാഫിസിലാണ് മത്സരം. പെങ്കടുക്കുന്ന സ്കൂൾ ടീം അംഗങ്ങൾ രാവിലെ 9.30ന് എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.