ആലപ്പുഴ: ഹൈകോടതിയിൽ സ്റ്റേ ഉണ്ടെന്നുപറഞ്ഞ് സ്വന്തം ജോലിയിൽനിന്ന് റവന്യൂ അധികൃതർ ഒഴിവാകുന്നത് നീതീകരിക്കത്തക്ക നടപടിയല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സ്റ്റേ ഉണ്ടെങ്കിൽ അത് ഒഴിവാക്കി ഹൈകോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത റവന്യൂ ഉദ്യോഗസ്ഥർക്കുണ്ടെന്നും കമീഷൻ അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സ്വന്തം ഭൂമിയിലെ കുടികിടപ്പ് ഒഴിവാക്കുന്നതിന് 1971 മുതൽ കേസ് നടത്തുന്ന ചെങ്ങന്നൂർ കീഴ്ച്ചേരി മുറിയിൽ ശാന്തയുടെ പരാതിയിലാണ് കമീഷൻ ഉത്തരവ്. ശാന്തയുടെ മാതാപിതാക്കളാണ് കേസ് നടപടി ആരംഭിച്ചത്. കേസ് നടത്തിപ്പിന് വർഷങ്ങളെടുത്തപ്പോൾ അവർ മരിച്ചു. അവിവാഹിതയും ഇപ്പോൾ മുതിർന്ന പൗരയുമായ ശാന്ത തെൻറ പരാതിക്ക് പരിഹാരമില്ലാതെ ഇപ്പോഴും റവന്യൂ ഓഫിസുകൾ കയറിയിറങ്ങുന്നു. കമീഷൻ ചെങ്ങന്നൂർ ആർ.ഡി.ഒയിൽനിന്ന് വിശദീകരണം വാങ്ങിയിരുന്നു. പരാതിക്കാരിയുടെ വസ്തുവിലെ കുടികിടപ്പ് മാറ്റിസ്ഥാപിക്കണമെന്ന് ഹൈകോടതിയുടെ ഉത്തരവുണ്ടെന്ന് വിശദീകരണത്തിൽ പറയുന്നു. എന്നാൽ, ഹൈകോടതിയിൽനിന്നുതന്നെ കുടികിടപ്പ് മാറാൻ താൽപര്യമില്ലാത്തവർ സ്റ്റേ ഉത്തരവും വാങ്ങിയിട്ടുണ്ട്. കുടികിടപ്പ് മാറ്റാൻ ചെങ്ങന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ ഏഴിൽ 04.05 ആർ ഭൂമി ഏറ്റെടുക്കാൻ ആലപ്പുഴ സ്ഥലം ഏറ്റെടുക്കൽ തഹസിൽദാർ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലം ഉടമ ഹൈകോടതിയിൽ റിട്ട് സമർപ്പിച്ചു. കേസ് വിചാരണയിലാണ്. എന്നാൽ, 1997 ജനുവരി മൂന്നിന് കുടികിടപ്പുകാരെ മാറ്റിപ്പാർപ്പിക്കുന്നതിന് സർക്കാർ നിർദേശിച്ച 37,528 രൂപ താൻ കെട്ടിെവച്ചതായി ശാന്ത പരാതിയിൽ പറയുന്നു. ഇതുവരെ കുടികിടപ്പുകാരെ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ നടപടിയെടുത്തിട്ടില്ല. വസ്തു ഉടമയും ഉദ്യോഗസ്ഥരും ഒത്തുചേർന്ന് കാലതാമസം വരുത്തുകയാണെന്ന് പരാതിക്കാരി അറിയിച്ചു. വിവാഹംപോലും കഴിക്കാത്ത മുതിർന്ന വനിതക്ക് പരിഹരിച്ചുനൽകാത്തത് മനുഷ്യാവകാശ ലംഘനമാണന്ന് പി. മോഹനദാസ് പറഞ്ഞു. ആലപ്പുഴ സിറ്റിങ് ഇന്ന് ആലപ്പുഴ: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ പി. മോഹനദാസ് വെള്ളിയാഴ്ച രാവിലെ 11ന് ആലപ്പുഴ ഗവ. െഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തുമെന്ന് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.