കരാറുകാരിൽനിന്ന്​ കൈക്കൂലി: കേന്ദ്ര ഉദ്യോഗസ്​ഥൻ സി.ബി.​െഎ പിടിയിൽ

കൊച്ചി: റോഡ് നിർമാണ കരാറുകാരിൽനിന്ന് ൈകക്കൂലി വാങ്ങിയ കേന്ദ്ര ഉദ്യോഗസ്ഥനെ സി.ബി.െഎ അറസ്റ്റ് ചെയ്തു. കേന്ദ്ര പദ്ധതിയായ പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയുടെ ക്വാളിറ്റി മോണിറ്റർ മധ്യപ്രദേശ് സ്വദേശി സന്തോഷ് കുമാർ ദുബെയെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് സംഘം പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്തത്. വൈകീേട്ടാടെ എറണാകുളം പ്രത്യേക സി.ബി.െഎ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടുദിവസത്തേക്ക് സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിന് തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് 2,44,930 രൂപ പിടിച്ചെടുത്തു. ദേശീയ ഗ്രാമീണ റോഡ് വികസന അതോറിറ്റിയുടെ കീഴിലുള്ള പ്രധാൻമന്ത്രി ഗ്രാം സഡക് യോജനപ്രകാരം ഗ്രാമീണ മേഖലകളിൽ നിർമിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കലായിരുന്നു സന്തോഷ് കുമാറി​െൻറ ജോലി. പദ്ധതിപ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ നിർമിച്ച റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ ഇക്കഴിഞ്ഞ 17നാണ് ദുബെ ഡൽഹിയിൽനിന്ന് എത്തിയത്. പാലക്കാട്ട് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് കരാറുകാരിൽനിന്ന് കൈക്കൂലി വാങ്ങുകയായിരുന്നു. പ്രതി വൻതോതിൽ പണം വാങ്ങുന്നതായി സി.ബി.െഎക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് കൊച്ചി യൂനിറ്റ് സംഘം പാലക്കാേട്ടക്ക് തിരിച്ചത്. ഇയാൾക്ക് മൂന്ന് കരാറുകാർ പണം നൽകിയതായി സി.ബി.െഎ സ്ഥിരീകരിച്ചിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ നിർമാണം നടത്തിയ റോഡുകൾക്ക് െചലവായ തുകയുടെ ബിൽ പാസാക്കി നൽകില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. പ്രതി അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ടോ എന്നും സി.ബി.െഎ പരിശോധിക്കും. ആദായനികുതി വകുപ്പും സമാന്തര അന്വേഷണം നടത്തും. പ്രതിയുടെ ജാമ്യാപേക്ഷ കസ്റ്റഡി കാലാവധി കഴിഞ്ഞശേഷം പരിഗണിക്കാൻ കോടതി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.