തിരുവനന്തപുരം: തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നെടുമങ്ങാട് പനവൂര്‍ മുസ്ലിം അസോസിയേഷന്‍ കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആറു മാസം. യോഗ്യത പ്ലസ് ടു/പ്രീ ഡിഗ്രി. കോഴ്‌സ് ഫീസ് 7500 രൂപ. ക്ലാസുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം. അപേക്ഷ കോളജിലെ തുടര്‍വിദ്യാഭ്യാസ യൂനിറ്റില്‍നിന്ന് ലഭിക്കും. അപേക്ഷഫീസ് 110 രൂപ. ഫോണ്‍: 0472-2867555, 7293973530 പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ്: അഡ്മിഷന്‍ തുടരുന്നു തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രത്തില്‍ ആഗസ്റ്റ് അഞ്ചിന് ക്ലാസ് ആരംഭിക്കുന്ന പി.ജി സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിങ് കോഴ്‌സിന് അഡ്മിഷന്‍ തുടരുന്നു. കേരള സര്‍വകലാശാല അംഗീകരിച്ച ബിരുദമാണ് യോഗ്യത. കോഴ്‌സ് ഫീസ് 7500 രൂപ. അപേക്ഷ ഫീസ് 100 രൂപ. ക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം. ഫോൺ: 0471-2302523. പ്രോജക്ട് ഫെലോ താൽക്കാലിക ഒഴിവ് കേരള പരിസ്ഥിതി കാലാവസ്ഥ വകുപ്പിെൻറ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പ്രോജക്ടില്‍ പ്രോജക്ട് ഫെലോയുടെ താൽക്കാലിക ഒഴിവുണ്ട്. ജി.ഐ.എസ് പ്രവൃത്തി പരിചയത്തോടെയുള്ള പരിസ്ഥിതി ശാസ്ത്ര/ജീവശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. ജി.ഐ.എസ് പി.ജി ഡിപ്ലോമ അഭിലഷണീയം. അപേക്ഷകള്‍ വിശദമായ ബയോഡാറ്റ സഹിതം ഡോ. ബിജുകുമാര്‍, അക്വാട്ടിക് ബയോളജി വകുപ്പ്, കേരള സര്‍വകലാശാല, കാര്യവട്ടം, തിരുവനന്തപുരം 695581 എന്ന വിലാസത്തില്‍ ആഗസ്റ്റ് ഏഴിന് മുമ്പ് ലഭിക്കണം. എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് (2017 അഡ്മിഷന്‍) സീറ്റൊഴിവ് കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എ.െഎ.സി.ടി.ഇ അംഗീകൃത എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സിലെ (ഡിജിറ്റല്‍ ഇമേജ് കമ്പ്യൂട്ടിങ്) എസ്.സി/എസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകളുമായി ആഗസ്റ്റ് ഒന്ന് രാവിലെ 11ന് കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ ഹാജരാകണം. കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ് കോഴ്‌സ് സെൻറര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് നടത്തുന്ന കമ്യൂണിക്കേഷന്‍ സ്‌കില്‍സ് ഇന്‍ ഇംഗ്ലീഷ് എന്ന ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു അവസാനതീയതി ആഗസ്റ്റ് 16. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സ്‌പോട്ട് അഡ്മിഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് (ഈവനിങ്) 2017--18 ബാച്ചിലേക്ക് എസ്.ടി വിഭാഗത്തില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് പാളയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നടക്കും. താൽപര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. എല്‍എല്‍.ബി ഫലം ഫെബ്രുവരിയില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ (ത്രിവത്സരം), ഒമ്പതാം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍എല്‍.ബി ഡിഗ്രി പരീക്ഷകളുടെ (20-12ന് മുമ്പുള്ള അഡ്മിഷന്‍) (കോമണ്‍ ഫോര്‍ മേഴ്‌സി ചാന്‍സ്) ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 25വരെ അപേക്ഷിക്കാം. ബിരുദമാര്‍ക്ക് രേഖപ്പെടുത്താനുള്ള തീയതി നീട്ടി പഠനവകുപ്പുകളിലേക്ക് ബിരുദാനന്തരബിരുദ പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികള്‍ അവരവരുടെ ബിരുദതല പരീക്ഷയുടെ മാര്‍ക്കും വിശദവിവരങ്ങളും ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി. ബി.എ ഓണേഴ്‌സ് ടൈംടേബിള്‍ ആഗസ്റ്റില്‍ നടത്തുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. െലക്ചറര്‍: അപേക്ഷ ക്ഷണിച്ചു ഡെമോഗ്രഫി പഠനവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ആക്ചൂരിയല്‍ സയന്‍സ് െലക്ചറര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ Job Notifications എന്ന ലിങ്കില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.