കൂത്താട്ടുകുളം: കൗൺസിൽ യോഗത്തിൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്ന് . പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയാതെ ചെയർമാൻ ബിജു ജോൺ കൗൺസിൽ ഹാളിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് നഗരസഭക്കുമുന്നിൽ എൽ.ഡി.എഫ് സമരം നടത്തി. ലൈഫ് ഭവനൻ, തിയറ്റർ സമുച്ചയം, നഗരസഭ മന്ദിരം തുടങ്ങിയ പദ്ധതികൾ കെടുകാര്യസ്ഥത മൂലം പാതിവഴിയിലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പദ്ധതികൾ തടസ്സപ്പെടുത്തി ഇല്ലാതാക്കുകയാണ്. വഴിവിളക്കുകൾ നന്നാക്കുന്നതിലും മാലിന്യം നീക്കുന്നതിലും മനപ്പൂർവം കാലതാമസം വരുത്തുകയാണെന്നും ആരോപിച്ചു. സമരം പ്രതിപക്ഷ നേതാവ് സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു.സണ്ണി കുര്യാക്കോസ്, എൽ. വസുമതി അമ്മ, എം.എം. അശോകൻ, എ.എസ്. രാജൻ, ഷീബ രാജു, ബിന്ദു മനോജ്, ഫെബീഷ് ജോർജ്, നളിനി ബാലകൃഷ്ണൻ, ലിനു മാത്യു, വിജയ ശിവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.