അബ്​ദുൽ കലാം അനുസ്മരണം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ അനുസ്മരിച്ചു. സയൻസ്, സോഷ്യൽ സയൻസ് ക്ലബുകൾ ചേർന്ന് രൂപംനൽകിയ കലാം ജീവചരിത്രപതിപ്പുകൾ ടി.വി. മായ പ്രകാശനം ചെയ്തു. കലാം ഗീതാലാപനവും പ്രബന്ധാവതരണവും നടന്നു. കൺവീനർ ആർ. രജനി, പി.കെ. ശാലിനി ബായി എന്നിവർ സംസാരിച്ചു. വയോധികനെ ആക്രമിച്ച് വീട് തകർത്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു കൂത്താട്ടുകുളം: കടം നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടതി​െൻറ പേരില്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീട് തകര്‍ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തെന്ന പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കിഴകൊമ്പ് നാലുകണ്ടത്തില്‍ എന്‍.വി. വര്‍ഗീസ് (67) മനുഷ്യാവകാശ കമീഷനും പൊലീസ് മേധാവിക്കും നല്‍കിയ പരാതിയിലാണ് അന്വേഷണം. വാഹനാപകടത്തില്‍ പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ച തന്നെ ആക്രമിസംഘം ക്രൂരമായി മര്‍ദിച്ച് മുളകുവെള്ളം തലയില്‍ ഒഴിക്കുകയും വീട് ആക്രമിച്ച് വാഹനം തകര്‍ക്കുകയും ചെയ്‌തു. എന്നാല്‍, വർഗീസ് നല്‍കിയ പരാതിയില്‍ കൂത്താട്ടുകുളം പൊലീസ് ആദ്യം കേസെടുക്കാന്‍ തയാറായില്ലെന്നും പിന്നീട് കോടതി നിർദേശത്തെത്തുടർന്ന് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. കേസെടുത്തശേഷവും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമീഷെനയും പൊലീസ് മേധാവിയെയും സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.