ഉപഭോക്താക്കളെ പിഴിഞ്ഞ്​ കൊറിയർ സർവിസ്

മൂവാറ്റുപുഴ: ചരക്ക് സേവന നികുതിയുടെ പേരിൽ ഉപഭോക്താക്കളെ കൊള്ളയടിച്ച് സ്വകാര്യ കൊറിയർ സർവിസ്. ജി.എസ്.ടിക്കുശേഷം പത്ത് രൂപയാണ് വർധിപ്പിച്ചത്. 10 രൂപ വർധിപ്പിച്ച് അധികം കഴിയുംമുമ്പാണ് വീണ്ടും നിരക്ക് കൂട്ടിയത്. മൂവാറ്റുപുഴനിന്ന് എറണാകുളത്തേക്ക് സാധാരണ കവറുകൾ അയക്കാൻ 30 രൂപയാണ് ശനിയാഴ്ച വരെ വാങ്ങിയിരുന്നത്. ഇപ്പോൾ 40 രൂപയായി. മൂന്നുമാസം മുമ്പ് ഇത് 20രൂപയായിരുന്നു. ഉപഭോക്താക്കളെ പിഴിയുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പോസ്റ്റ് ഒാഫിസ് വഴിയുള്ള കത്ത് വിതരണത്തിന് ഒരു പൈസ പോലും പോസ്റ്റൽ ഡിപാർട്ട്മ​െൻറ് വർധിപ്പിച്ചിട്ടില്ല. സ്പീഡ് പോസ്റ്റിനടക്കം ഇന്ത്യയിലെവിടെയും 40 രൂപയാണ് നിരക്ക്. ഇരുപത് ഗ്രാം വരെയുള്ള സാധാരണകത്തുകൾക്ക് പഴയ ചാർജായ അഞ്ച് രൂപയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.