photo കൊച്ചി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒാഫ് ഇന്ത്യ സൗത്ത് ഇന്ത്യ സോണൽ അഡ്വൈസറി ബോർഡിലേക്ക് പ്രമുഖ ബ്രാൻഡ് കൺസൾട്ടൻറും ഒാർഗാനിക് ബി.പി.എസ് മാനേജിങ് ഡയറക്ടറുമായ ദിലീപ് നാരായണൻ വീണ്ടും നിയമിതനായി. 2015-17 കാലഘട്ടത്തിലെ സ്തുത്യർഹ സേവനം മാനിച്ചാണ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്. 2019 ജൂൺ വരെയാണ് കാലാവധി. അസറ്റ് ഹോംസിെൻറ അഡ്വൈസറി ബോർഡ് അംഗമായ ദിലീപ് നാരായണൻ ഗ്രീൻസ്റ്റോം എന്ന പരിസ്ഥിതി സംരംഭത്തിെൻറ സ്ഥാപകൻ കൂടിയാണ്. റോട്ടറി ഇൻറർനാഷനൽ അസിസ്റ്റൻറ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.