കോഴി കർഷകരുടെ കൺവെൻഷൻ

പെരുമ്പാവൂർ: കോഴി കർഷകരുടെ ജില്ലതല കൺവെൻഷൻ 29ന് പെരുമ്പാവൂർ സഫ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴി കർഷകരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യമായ തീരുമാനം എടുക്കുന്നതിനായാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ കോഴിയിറച്ചി വിപണി തീരുമാനിക്കുന്നത് തമിഴ്നാട് ലോബിയാണെന്നും ഇതിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജി.എസ്.ടിയുടെ ഗുണം ലഭിക്കുന്നത് തമിഴ്നാട് ലോബിക്കും കുത്തകകൾക്കും മാത്രമാണ്. കുത്തക കമ്പനികൾ കൊടുക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്ത് വളർത്തുന്ന കർഷകർക്ക് ലഭിക്കുന്നത് ഒരു കോഴിക്ക് ആറ് രൂപയാണ്. വർധിപ്പിച്ച വൈദ്യുതി നിരക്കും ലൈസൻസ് ഫീസും മറ്റ് കൂലിച്ചെലവും കോഴി കർഷകരെ മേഖലയിൽനിന്ന് പിന്തിരിപ്പിക്കുകയാണ്. വാർത്തസമ്മേളനത്തിൽ കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം പി.കെ. സോമൻ, കോഴി കർഷക സംരക്ഷണസമിതി സെക്രട്ടറി പി. അശോകൻ, ട്രഷറർ പി.കെ. ചന്ദ്രബാബു, ഒ.എം. സാജു, വി.ബി. സന്തോഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.