മരണം 17; നിയമസഭയിൽ ബഹളം മുംബൈ: നഗരപ്രാന്തത്തിലെ ഗഡ്കോപ്പറിൽ 35 വർഷം പഴക്കമുള്ള നാലുനില കെട്ടിടം തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. ചൊവ്വാഴ്ച രാത്രി വൈകി അഞ്ചു മൃതദേഹങ്ങൾകൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്. 28 പേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെടുത്തി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശിവസേന പ്രാദേശിക നേതാവ് സുനിൽ സീതാപിനെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. തകർന്ന കെട്ടിടത്തിെൻറ താഴെനിലയിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള സീതാപ് നഴ്സിങ് ഹോമിൽ നിയമവിരുദ്ധമായി നവീകരണ പ്രവൃത്തികൾ നടത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയതിനാലാണ് അറസ്റ്റ്. അപകടത്തെെചാല്ലി ബുധനാഴ്ച നിയമസഭയിൽ ബഹളമുണ്ടായി. കോൺഗ്രസ്, എൻ.സി.പി അംഗങ്ങളാണ് ശക്തമായ നടപടി ആവശ്യപ്പെട്ടത്. ഗഡ്കോപ്പർ പാർക്ക് ഭാഗത്ത് 15 കുടുംബങ്ങൾ താമസിക്കുന്ന സിദ്ധിസായി കോഒാപറേറ്റിവ് സൊെസെറ്റിക്കു കീഴിലുള്ള കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ 10.30ഒാടെ തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.