ആലപ്പുഴ: പരിപൂർണ സാക്ഷരത കൈവരിക്കുന്നതിെൻറ ഭാഗമായി സംസ്ഥാന സാക്ഷരത മിഷെൻറ നേതൃത്വത്തിൽ സർവേ നടത്തുമെന്ന് മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു. സാക്ഷരത പദ്ധതികളെക്കുറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർക്കായി ജില്ല പഞ്ചായത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡയറക്ടർ. നിരക്ഷരരുടെ എണ്ണം തിട്ടപ്പെടുത്തി പദ്ധതികൾ ആവിഷ്‌കരിച്ച് പരിപൂർണ സാക്ഷരത കൈവരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണ് 14 ജില്ലകളിലും സാക്ഷര സർവേ നടത്തുന്നത്. ആഗസ്റ്റിൽ ഓരോ ജില്ലയിലും ഒരു പഞ്ചായത്ത് വീതം തെരഞ്ഞെടുത്ത് മാതൃക സർവേ നടത്തും. തുടർന്ന് മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. നാലുവർഷംകൊണ്ട് കേരളത്തെ പരിപൂർണ സാക്ഷരതയിലേക്ക് നയിക്കുകയാണ് ലക്ഷ്യം. ആദിവാസി സാക്ഷരത പദ്ധതി ആദിവാസി ഊരുകളിലാണ് നടപ്പാക്കുന്നത്. അട്ടപ്പാടിയിൽ ആരംഭിച്ച പദ്ധതി രണ്ടു മാസത്തിനകം സംസ്ഥാനമാകെ നടപ്പാക്കും. ഫിഷറീസ് വകുപ്പിെൻറ സഹകരണത്തോടെയാണ് തീരദേശ സാക്ഷരത പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ ആലപ്പുഴയിലും പദ്ധതി നടപ്പാകും. സാക്ഷരത തുടർവിദ്യാകേന്ദ്രമുള്ള സംസ്ഥാനത്തെ 2000 വാർഡുകളിൽ പരിസ്ഥിതി സാക്ഷരത പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളെക്കുറിച്ചുള്ള പഠനവും ഇവ സംരക്ഷിക്കാനുള്ള ബോധവത്കരണ പ്രവർത്തനങ്ങളും നടത്തും. ഇതരസംസ്ഥാന തൊഴിലാളികളെക്കൂടി സാക്ഷരത പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള പരിപാടിക്ക് പെരുമ്പാവൂരിൽ തുടക്കമായെന്നും ഡയറക്ടർ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ അധ്യക്ഷത വഹിച്ചു. ചേർത്തല നഗരസഭാധ്യക്ഷൻ ഐസക് മാടവന, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.കെ. അശോകൻ, കെ.ടി. മാത്യു, കെ. സുമ, ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ, സാക്ഷരത മിഷൻ ജില്ല കോ ഓഡിനേറ്റർ കെ.വി. രതീഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, മിഷൻ അസി. കോ-ഓഡിനേറ്റർ ആർ. സിംല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.