എം.ജി സർവകലാശാല വാർത്തകൾ

ബിരുദ ഏകജാലകം: ഓപ്ഷൻ പുനഃക്രമീകരണം നാളെവരെ കോട്ടയം: എം.ജി സർവകലാശാല ബിരുദപ്രവേശനത്തിന് പട്ടികജാതി/വർഗ വിഭാഗക്കാർക്ക് ജൂലൈ 29ന് നടത്തുന്ന നാലാംഘട്ട അലോട്ട്മ​െൻറിൽ പരിഗണിക്കാനായി അപേക്ഷകർക്ക് തങ്ങൾ നേരത്തേ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ ബുധനാഴ്ച മുതൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സൗകര്യമുണ്ടാകും. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ പുനഃക്രമീകരണം നടത്താം. എന്നാൽ, പുതുതായി കോളജുകളോ േപ്രാഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കാൻ സാധിക്കില്ല. മൂന്നാം അലോട്ട്മ​െൻറ് വഴി പ്രവേശനം ലഭിച്ചവർ തങ്ങൾക്ക് നിലവിൽ ലഭിച്ച അലോട്ട്മ​െൻറിൽ തൃപ്തരാണെങ്കിൽ നിലനിൽക്കുന്ന ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യണം. അലോട്ട്മ​െൻറ് ലഭിച്ചവർ ഹയർ ഓപ്ഷനുകൾ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം നാലാം അലോട്ട്മ​െൻറിൽ പുതുതായി ഹയർ ഓപ്ഷനിലെ മറ്റൊരു േപ്രാഗ്രാമിലേക്ക്/കോളജിലേക്ക് അലോട്ട്മ​െൻറ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്മ​െൻറ് ലഭിച്ച േപ്രാഗ്രാമിലേക്ക്/കോളജിലേക്ക് നിർബന്ധമായും പ്രവേശനം നേടേണ്ടി വരും. കൂടാതെ, അവർക്ക് ആദ്യം ലഭിച്ച അലോട്ട്മ​െൻറ് നഷ്ടപ്പെടും. സ്ഥിര പ്രവേശനം നേടിയവർ ഹയർ ഓപ്ഷനുകൾ റദ്ദാക്കേണ്ട. പ്രാക്ടിക്കൽ, േപ്രാജക്ട് മൂല്യനിർണയം, വൈവാവോസി തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ േമയ്, ജൂൈല മാസങ്ങളിൽ നടത്തിയ രണ്ടും നാലും സെമസ്റ്റർ എം.എ ഭരതനാട്യം, മോഹിനിയാട്ടം (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ആഗസ്റ്റ് ഒന്നുമുതൽ നാലുവരെ ആർ.എൽ.വി കോളജിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 േമയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി മാത്തമാറ്റിക്സ് ഓഫ് കാമ്പസ് സപ്ലിമ​െൻററി ഡിഗ്രി പരീക്ഷകളുടെ േപ്രാജക്ട് മൂല്യനിർണയവും വൈവാവോസിയും ജൂലൈ 31ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലെ 201-ാം മുറിയിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം 2017 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ (മോഡൽ ഒന്നും രണ്ടും മൂന്നും - സി.ബി.സി.എസ്.എസ് 2013/14 അഡ്മിഷൻ റീ അപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ സ്വീകരിക്കും. 2017 ഏപ്രിലിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം മോഡൽ ഒന്നും രണ്ടും മൂന്നും -2013/14 അഡ്മിഷൻ ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ആഗസ്ത് എട്ടുവരെ സ്വീകരിക്കും. 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ആഗസ്ത് ഏഴുവരെ സ്വീകരിക്കും. 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി ബോട്ടണി (സി.എസ്.എസ് -റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ആഗസ്റ്റ് 11 വരെ സ്വീകരിക്കും. 2017 ഏപ്രിലിൽ നടത്തിയ ഒന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈേക്രാബയോളജി (പുതിയ സ്കീം -2015 അഡ്മിഷൻ സപ്ലിമ​െൻററി/പഴയസ്കീം -2015നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ സ്വീകരിക്കും. ഹിപ്നോതെറപ്പിയിൽ ശിൽപശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസും കോഴിക്കോട് കോംപോസിറ്റ് സ​െൻറർ ഫോർ മൾട്ടിപ്പിൾ ഡിസെബിലിറ്റീസും സംയുക്തമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾക്കായി സംഘടിപ്പിച്ച ശിൽപശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഹിപ്നോ തെറാപ്പി എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിൽ കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലെ അസി. പ്രഫ. പ്രശാന്ത്കുമാർ റോയി, ഡോ. പി.എസ്. സുകുമാരൻ, ഡോ. രാജീവ്കുമാർ, രാജേഷ് ഇടയേടത്ത്, ഡോ. സുനീഷ് ടി.വി. എന്നിവർ പങ്കെടുത്തു. സംവരണസീറ്റ് ഒഴിവ് സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ എം.എസ്സി കോഴ്സിന് പട്ടികവർഗ സംവരണത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽര്യമുള്ളവർ ആഗസ്റ്റ് നാലിന് വൈകീട്ട് അഞ്ചിനകം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ ഹാജരാകണം. സ്കൂൾ ഓഫ് എൻവയൺമ​െൻറൽ സയൻസസിൽ എം.എസ്സി കോഴ്സിന് എൻവയൺമ​െൻറ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മ​െൻറ് വിഷയത്തിൽ പട്ടികവർഗ സംവരണത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ജൂലൈ 28ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഡയറക്ടർ മുമ്പാകെ ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർ 1250 രൂപ കോഷൻ ഡെപ്പോസിറ്റായി അടക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.