കൊച്ചി: നഗരസഭയിൽ ഡെപ്യൂട്ടി മേയറുടെ മാറ്റം സംബന്ധിച്ച ചർച്ച വീണ്ടും സജീവമായി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയർ പദവി ഒഴിയാൻ നേരത്തേ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഡെപ്യൂട്ടി മേയർ സ്ഥാനവും പാർട്ടി ജില്ല അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാനാവില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്. എന്നാൽ, പല കരണങ്ങളാൽ മാറ്റം നീണ്ടുപോവുകയായിരുന്നു. ഇടവേളക്കുശേഷമാണ് ചർച്ച വീണ്ടും സജീവമായത്. മുസ്ലിം ലീഗ് അംഗങ്ങളും മേയറും തമ്മിലെ ബന്ധം വഷളായതാണ് ഡെപ്യൂട്ടി മേയർ മാറ്റം നീളാൻ ഒരു കാരണം. പ്രശ്നങ്ങൾ ഒരിക്കൽ പറഞ്ഞുതീർത്തെങ്കിലും പിന്നെയും വഷളായി. ലീഗ് നഗരസഭ പാർലമെൻററി പാർട്ടി യോഗം തുടർച്ചയായി ബഹിഷ്കരിച്ചു. സഭയിൽ മേയറുമായി നിസ്സഹകരണത്തിലായി. തുടർന്ന്, മുന്നണി നേതാക്കൾ ഇടെപ്പട്ടാണ് പ്രശ്നങ്ങൾ വീണ്ടും തീർത്തത്. വിനോദ് പദവി ഒഴിഞ്ഞാൽ പകരം ആരെ കൊണ്ടുവരുമെന്നത് പാർട്ടി നേതൃത്വത്തെ കുഴപ്പിക്കുന്നുണ്ട്. കെ.ആർ. പ്രേംകുമാറിെൻറയും ടി.ഡി. മാർട്ടിെൻറയും പേരാണ് തുടക്കംമുതൽ പറഞ്ഞുകേട്ടിരുന്നത്. എങ്കിലും അന്തിമ തീരുമാനം രമേശ് ചെന്നിത്തലയുടേതായിരിക്കും. ഇൗ സാഹചര്യത്തിൽ ശനിയാഴ്ച്ച നടന്ന യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗമാണ് ഡെപ്യൂട്ടി മേയർ മാറ്റം സംബന്ധിച്ച ചർച്ച വീണ്ടും സജീവമാക്കിയത്. ഇൗ കൗൺസിൽ വന്നശേഷം ആദ്യമായാണ് യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം നടന്നത്. പല കാരണങ്ങളാൽ നാലുതവണ നീട്ടിവെച്ച യോഗമാണ് ഇപ്പോൾ നടന്നത്. വിനോദ് പദവി ഒഴിയണമെന്നും രണ്ട് സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുന്നത് ശരിയല്ലെന്നും ചില അംഗങ്ങൾ തുറന്നുപറഞ്ഞെന്നാണ് വിവരം. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പെങ്കടുത്ത യോഗം അപൂർണമായി പിരിയുകയായിരുന്നു. 31ന് യോഗം വീണ്ടും ചേരും. അന്ന് പദവി മാറ്റം സംബന്ധിച്ച് വ്യക്തധാരണ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഗസ്റ്റ് ആദ്യം പദവി മാറ്റം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും കേൾക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.