പിറവം: വയോജനങ്ങൾക്കായി അയൽക്കൂട്ടം പദ്ധതികൾ ആവിഷ്കരിച്ച് എടക്കാട്ടുവയൽ പഞ്ചായത്ത് പുത്തൻ മാതൃകയാകുന്നു. ഇവർക്കായി സർക്കാർ അനുവദിച്ച ഫണ്ടുവിതരണം എം.എൽ.എ അനൂപ് ജേക്കബ് നിർവഹിച്ചു. പ്രസിഡൻറ് ജെസി പീറ്റർ അധ്യക്ഷയായി. ഒരു വാർഡിലേക്ക് 75000 വീതമാണ് അനുവദിച്ചത്. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ ടാനി തോമസ് മുഖ്യപ്രഭാഷണം നടത്തി. േബ്ലാക്കംഗങ്ങളായ രാജീവ് ശ്രീധരൻ, ആശ അച്യുതൻ, പഞ്ചായത്തംഗങ്ങളായ സാലി പീറ്റർ, ജൂലിയ ജെയിംസ്, ജെയിൻ കെ. പുന്നൂസ്, ഒ.ആർ. ഹരിക്കുട്ടൻ, ഷീന ഷാജി, സി.എ. ബാലു, ഷീബ സുധാകരൻ, പഞ്ചായത്ത് സെക്രട്ടറി ഇ.കെ. കൃഷ്ണൻകുട്ടി, വയോജന കോഒാഡിനേറ്റർ കെ.ആർ. ഭാസ്കരൻ, ഏലിയാമ്മ ടീച്ചർ, വി.ഇ.ഒ. അനില, സി.ഡി.എസ് ചെയർപേഴ്സൺ ഒാമന ബാലകൃഷ്ണൻ, ഷീല സുവർണൻ എന്നിവർ സംസാരിച്ചു. പാമ്പാക്കുടയിൽ ഡി.വൈ.എഫ്.െഎ ജൈവ പച്ചക്കറി കൃഷി പിറവം: 'പാഠം ഒന്ന് ഭക്ഷണമാണ് മരുന്ന്' എന്ന സന്ദേശവുമായി പാമ്പാക്കുടയിൽ ഡി.വൈ.എഫ്.െഎ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്താണ് വിവിധയിനം പച്ചക്കറികളുടെ കൃഷിയാരംഭിച്ചത്. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് സുഷമ മാധവൻ, അജേഷ് മനോഹരൻ, എം.എൻ. കേശവൻ, വി.കെ. വിനേഷ്, ബേസിൽ സണ്ണി, എം. ജിൻസ്, സിന്ധു ജോർജ്, റീജ മോൾ, സുമ ഗോപി, അമ്മിണി ജോർജ്, സാജു ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.