മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെയും പരിസരങ്ങളിലെയും വിവിധ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും പിതൃതർപ്പണത്തിന് അതിരാവിലെ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വെള്ളൂര്‍ക്കുന്നം മഹാദേവക്ഷേത്രം, ശ്രീകുമാര ഭജനദേവസ്വം ക്ഷേത്രം, ആനിക്കാട് തിരുവുംപ്ലാവില്‍ക്ഷേത്രം, മുടവൂര്‍ ചാക്കുന്നത്ത് മഹാദേവക്ഷേത്രം, ആമ്പല്ലൂര്‍ മഹാദേവക്ഷേത്രം, വാളകം വെട്ടിക്കാവ് മഹാദേവക്ഷേത്രം, തോട്ടക്കര മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ വന്‍ തിരക്കായിരുന്നു. ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും തിലഹവനഹോമങ്ങളും ദീപക്കാഴ്ചയും ദീപാരാധനയും ക്ഷേത്രമേല്‍ശാന്തിമാരുടെ കാര്‍മികത്വത്തില്‍ നടന്നു. ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിനുശേഷം പ്രസാദ വിതരണവും ഒരുക്കിയിരുന്നു. ബലിതര്‍പ്പണ സ്ഥലങ്ങളിൽ പൊലീസിെൻറയും ഫയര്ഫോഴ്സിെൻറയും നേതൃത്വത്തില്‍ സുരക്ഷ ഒരുക്കിയിരുന്നു. വാഹനവകുപ്പിെൻറ ടെസ്റ്റിങ് യാര്‍ഡില്‍ മോഷണം; ഒരാൾ അറസ്റ്റിൽ മൂവാറ്റുപുഴ: വാഹനവകുപ്പിെൻറ ടെസ്റ്റിങ് യാര്‍ഡില്‍നിന്ന് ചെമ്പ് കമ്പികളും അലുമിനയം പാത്രങ്ങളും മോഷ്ടിച്ച കേസിൽ ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേശത്തിനകം തറയില്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോനാണ് (54) പിടിയിലായത്. ആരക്കുഴ പഞ്ചായത്തിലെ കണ്ണങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനവകുപ്പിെൻറ ടെസ്റ്റിങ് യാര്‍ഡിലായിരുന്നു മോഷണം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷെമീര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.