മൂവാറ്റുപുഴ: രാജ്യത്ത് വർഗീയവാദികളുടെ ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് ഭരണത്തിലെത്തുമെന്നും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മതേതര മാർഗത്തിൽ ഇന്ത്യ മുന്നോട്ടുപോകുമെന്നും ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അഭിപ്രായപ്പെട്ടു. ഇന്ദിര ഗാന്ധി ജന്മശതാബ്‌ദിയോടനുബന്ധിച്ച് വാളകം മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി ജയ്സൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ യോഗത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ഒ. മത്തായി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങളായ എ. മുഹമ്മദ് ബഷീർ, വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ, ഡി.സി.സി ഭാരവാഹികളായ കെ.എം. പരീത്, പി.പി. എൽദോസ്, മുഹമ്മദ് ഷിയാസ്, പി.വി. കൃഷ്ണൻ നായർ, ഉല്ലാസ് തോമസ്, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം, ഡി.സി.സി അംഗം പി.എസ്.എ. ലത്തീഫ്, മണ്ഡലം പ്രസിഡൻറ് കെ.ഒ. ജോർജ്, ഒ.എസ്. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.