ജോലിക്കിടെ കഞ്ചാവ് ഉപയോഗിച്ച സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

ആലപ്പുഴ: ജോലിക്കിടയിൽ കഞ്ചാവ് ഉപയോഗിച്ച സ്വകാര്യബസ് ഡ്രൈവറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരട്ടകുളങ്ങര-ആലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്ന കണ്ടനാട്‌ ബസിലെ ഡ്രൈവർ പുന്നപ്ര വാലകടവിൽ ഉക്കാശിനെയാണ് (26) പിടികൂടിയത്. ഇയാളിൽനിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്വകാര്യബസ് ജീവനക്കാർ ജോലിക്കിടയിൽ ലഹരി ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു മിന്നൽ പരിശോധന. പിടികൂടിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ആർ.ടി.ഒയോട് ശിപാർശ ചെയ്തതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ ആലപ്പുഴ വഴിച്ചേരിയിലെ സ്വകാര്യബസ് സ്റ്റാൻഡിലായിരുന്നു പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രിവൻറീവ് ഓഫിസർ ഇ.കെ. അനിൽകുമാർ, ജോസ്, ടോമിച്ചൻ, ഷെരീഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജോലിക്കിടെ ജീവനക്കാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന പ്രവണത ശരിയായ നടപടിയല്ലെന്നാണ് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷ​െൻറ നിലപാട്. ഇത്തരക്കാരെ എക്സൈസോ പൊലീസോ പിടികൂടിയാൽ സംരക്ഷിക്കില്ലെന്ന് പ്രസിഡൻറ് കുര്യനും സെക്രട്ടറി നവാസും വ്യക്തമാക്കി. ഇവരെ വിലക്കിയാൽ തൊഴിലാളി യൂനിയൻ ഇടപ്പെട്ട് പ്രശ്നമുണ്ടാക്കുകയാണ് പതിവ്. ഇക്കാരണത്താൽ ആരും മിണ്ടാതിരിക്കുകയാണ്. വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച തൊഴിലാളികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇവർ അറിയിച്ചു. ദൈവവിശ്വാസം ഇല്ലാത്തയാൾക്ക് നന്മ ചെയ്യാൻ കഴിയില്ല -എം.പി മണ്ണഞ്ചേരി: വിശ്വാസം ഇല്ലാത്ത ഒരാള്‍ക്ക് സമൂഹത്തില്‍ നന്മകള്‍ ചെയ്യാന്‍ പറ്റില്ലെന്ന് കെ.സി. വേണുഗോപാല്‍ എം.പി. കോമളപുരം മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസര്‍ നമസ്‌കാരത്തിന് ഹാമിദ് ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. മുജീബ് നിസാമി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ എന്‍ജിനീയര്‍ ഹാഷിമിന് ഉപഹാരം നല്‍കി. എം.എം. ഹനീഫ് മൗലവി, എച്ച്. അഹമ്മദ് സഖാഫി, ജഅ്ഫര്‍ കുഞ്ഞാശാന്‍, മുഹമ്മദ് കോയ തങ്ങള്‍, നാസര്‍ തങ്ങള്‍, അഡ്വ. കെ.ഡി. മഹീന്ദ്രന്‍, അഡ്വ. എം. രവീന്ദ്രദാസ്, വിപിന്‍രാജ്, സി.എം. അജികുമാര്‍, എസ്. ഷാജി എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ. ഫൈസല്‍ മുസ്ലിയാര്‍ സ്വാഗതവും ടി.പി. സലിം നന്ദിയും പറഞ്ഞു. ജലശുദ്ധീകരണ ശാലക്ക് സമീപം മാലിന്യം നിക്ഷേപിച്ച സംഘത്തെ പിടികൂടി പൂച്ചാക്കൽ: മാക്കേക്കടവിലെ ജലശുദ്ധീകരണ ശാലക്ക് സമീപം പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ച സംഘത്തെ നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. എറണാകുളം, കൊച്ചി തുടങ്ങി ഇടങ്ങളിൽ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യം ഇവിടങ്ങളിലേക്ക് എത്തുന്നത്. പ്രദേശത്ത് നിരന്തരമായി കക്കൂസ് മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും നിക്ഷേപിക്കാറുണ്ട്. പൂച്ചാക്കൽ എസ്.ഐ സഞ്ജു ജോസഫ് പ്രതികളെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.