സങ്കരയിനം തെങ്ങിന്‍ തൈകള്‍

കോതമംഗലം: കുത്തുകുഴി സര്‍വിസ് സഹകരണ ബാങ്ക് സബ്സിഡിയോടുകൂടി വിതരണം ചെയ്തു . ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനൻ വിതരണോദ്ഘാടനം നടത്തി. ആൻറണി ജോണ്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. നാളികേര വികസന ബോര്‍ഡ് ഫാമില്‍ വികസിപ്പിച്ച മലേഷ്യന്‍ കുള്ളന്‍ തെങ്ങിന്‍ തൈകള്‍ 40 രൂപ നിരക്കിലാണ് കൃഷിക്കാര്‍ക്ക് നല്‍കിയത്. ബാങ്ക് നടപ്പാക്കുന്ന സൗജന്യ മെഡിക്ലെയിം ആനുകൂല്യങ്ങള്‍ എം.എല്‍.എ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ആ ര്‍.അനില്‍കുമാര്‍ , ലോക്കല്‍ സെക്രട്ടറി കെ.പി. മോഹനന്‍, കൗണ്‍സിലര്‍മാരായ പി.ആര്‍. ഉണ്ണി , ഹരി എന്‍. വൃന്ദാവന്‍, ഡയറക്ടര്‍ സി.എസ്. നാരായണന്‍ നായര്‍, സി.കെ. വിദ്യാസാഗര്‍ എന്നിവര്‍ സംസാരിച്ചു. തൈകള്‍ ആവശ്യമുള്ളവര്‍ ബാങ്കില്‍ പണം അടച്ച് ബുക്ക് ചെയ്യണമെന്ന് പ്രസിഡൻറ് അഡ്വ. വി.എം. ബിജുകുമാര്‍,സെക്രട്ടറി ഇ.വി. രാധാകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.