വനത്തിലൂടെ മദ്യഷാപ്പിലേക്കുള്ള വഴി വനംവകുപ്പ് അടച്ചു

മൂവാറ്റുപുഴ: വീട്ടൂർ വനത്തിനുള്ളിലെ സ്വകാര്യ കെട്ടിടത്തിൽ പ്രവര്‍ത്തനമാരംഭിച്ച ബിവറേജസ് ഔട്ട്‌ലറ്റിലേക്കുള്ള പ്രധാന വഴി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടച്ചു. മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആർ കവലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിദേശമദ്യഷാപ്പ് പായിപ്ര പഞ്ചായത്ത് 16ാം വാര്‍ഡിലെ വീട്ടൂർ പ്രദേശത്തേക്കാണ് മാറ്റിയത്. ഇവിടേക്കുള്ള പ്രധാന പ്രവേശനം വീട്ടൂര്‍ വനമേഖലയില്‍ നിന്നാണ്. പ്രദേശത്തുള്ള താമസക്കാരുടെ സൗകര്യാര്‍ഥം വനംവകുപ്പ് അധികൃതര്‍ വനമേഖലയിലൂടെ യാത്രാനുമതി നല്‍കിയിരുന്നുവെങ്കിലും ബിവറേജസ് ഔട്ട്ലറ്റ് വന്നതോടെ ഇതുവഴി രാപകൽഭേദമില്ലാതെ ആളുകളും വാഹനങ്ങളും വർധിച്ചു. കൂടാതെ മദ്യഷാപ്പിനോട് നാട്ടുകാരുടെ എതിർപ്പും കൂടിയായതോടെ കഴിഞ്ഞ ദിവസം രാത്രി വനംവകുപ്പ് ബാരിക്കേഡുകള്‍ നിര്‍മിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇനി ഒന്നര കി.മീറ്ററോളം ചുറ്റിയാലേ മദ്യഷാപ്പിലെത്താനാകൂ. ഇന്നലെ രാവിലെ എത്തിയ ചിലര്‍ പ്രതിഷേധിച്ചെങ്കിലും വഴി തുറന്നില്ല. പ്രശ്നമുണ്ടാക്കിയാൽ നടപടി സ്വീകരിക്കുമെന്ന്് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതോടെ പ്രതിഷേധക്കാർ സ്ഥലംവിട്ടു. മദ്യപാനികളുടെ ശല്യംമൂലം സഹികെട്ട നാട്ടുകാരുടെ പ്രതിഷേധമാണ് വനം വകുപ്പി​െൻറ നിലപാടിന് പിന്നിലെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.