മംഗള വനവും സമീപപ്രദേശവും സംരക്ഷിക്കേണ്ടത് വരുംതലമുറകളുടെ ആവശ്യം -സി.ആർ. നീലകണ്ഠൻ കൊച്ചി: കൊച്ചിയുടെ ഓക്സിജൻ സംരക്ഷിക്കുന്ന മംഗള വനവും സമീപപ്രദേശവും സംരക്ഷിക്കേണ്ടത് വരുംതലമുറകളുടെ ആവശ്യമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. നഗരത്തിലെ ഓക്സിജൻ നിലവാരം കുറഞ്ഞുവരുകയാണെന്നാണ് റിപ്പോർട്ട്. അത് നിലനിർത്തുന്നത് നഗരത്തിന് നടുവിെല മംഗള വനമാണെന്ന് ഓൾഡ് റെയിൽേവ സ്റ്റേഷൻ വികസനത്തിന് മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനത്തിനെതിരെ വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി നേതൃത്വത്തിൽ നടത്തിയ പച്ചകെട്ട് സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഓൾഡ് റെയിൽവേ സ്റ്റേഷന് സമീപെത്ത നൂെറ്റൺപതോളം മരങ്ങൾ വെട്ടിമാറ്റുന്നത് പ്രതിഷേധാർഹമാണ്. വരുംതലമുറകൾക്കും പക്ഷിമൃഗാദികൾക്കും എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പ്രകൃതി. ജീവജാലങ്ങളില്ലെങ്കിൽ നമ്മളില്ല, നമ്മളില്ലെങ്കിലും അവരുണ്ട് എന്ന വസ്തുത മനസ്സിലാക്കണം. ഭരണകർത്താക്കൾ സംരക്ഷണം ഏറ്റെടുക്കുമെന്ന വിശ്വാസമില്ല. മംഗള വനത്തിലെ മരങ്ങൾ വെട്ടി ഹൈകോടതിക്ക് പാർക്കിങ് സൗകര്യമൊരുക്കാനുള്ള നീക്കം അംഗീകരിച്ച ജഡ്ജിമാരാണ് ഇവിടെയുള്ളത്. മുറിച്ചുമാറ്റാൻ തീരുമാനിച്ച മരങ്ങളിൽ പച്ച റിബൺ കെട്ടി പ്രവർത്തകർ സംരക്ഷണം ഏറ്റെടുത്തു. മംഗള വനം പക്ഷിസങ്കേതത്തിെൻറ സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്ന സ്ഥലമാണെന്നും ഇവിടുത്തെ മരങ്ങൾ വെട്ടിമാറ്റുന്നതിനെതിരെ വനം മന്ത്രി ഇടപെടണമെന്നും അധ്യക്ഷത വഹിച്ച സമിതി പ്രസിഡൻറ് കെ. ബിനു ആവശ്യപ്പെട്ടു. ഡോ. സി.എം. ജോയി മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് ലാസർ, പ്രഫ. ഗോപാലകൃഷ്ണ മൂർത്തി, ഡോ. രമ്യ തുടങ്ങിയവർ പങ്കെടുത്തു. bk1 എറണാകുളം മംഗള വനത്തിന് സമീപത്തെ മരങ്ങൾ വെട്ടിമാറ്റുന്നതിൽ പ്രതിഷേധിച്ച് വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി നടത്തിയ പച്ച കെട്ടൽ സമരം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.