ഒാൾഡ് റെയിൽവേ സ്റ്റേഷൻ നവീകരണം: അട്ടിമറിക്ക് കച്ചകെട്ടി ഇറങ്ങിയവരെ ജനം തിരിച്ചറിയണം -പ്രകൃതി സംരക്ഷണവേദി കൊച്ചി: ഒാൾഡ് റെയിൽവേ സ്റ്റേഷൻ-പരിസ്ഥിതി സൗഹൃദ പൈതൃക സ്റ്റേഷൻ ആക്കാനുള്ള തീരുമാനം അട്ടിമറിക്കാൻ വൃക്ഷത്തൈ മറയാക്കുന്നവരുടെ ദുഷ്ടലാക്ക് ജനം തിരിച്ചറിയണമെന്ന് പ്രകൃതി സംരക്ഷണ വേദി സംസ്ഥാന സമിതി. 999 വൃക്ഷങ്ങൾ വെട്ടിമാറ്റി മെട്രോ റെയിൽ യാഥാർഥ്യമാക്കി. അതിന് മുൻകൈ എടുത്തവർ 150 വൃക്ഷങ്ങൾ വെട്ടിമാറ്റി ഡെമു സ്റ്റേഷൻ യാഥാർഥ്യമാക്കുന്നതിനെ എതിർക്കുന്നത് രാഷ്ട്രീയമാണ്. ആയിരക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപരിപാലിച്ച് സ്റ്റേഷൻ യാഥാർഥ്യമാക്കാൻ പരിസ്ഥിതി സംഘടനകൾ തയാറാണെന്നും പ്രകൃതി സംരക്ഷണവേദി സംസ്ഥാന സെക്രട്ടറി ഏലൂർ ഗോപിനാഥ് പറഞ്ഞു. എം.എൻ. ജയചന്ദ്രൻ, പി. സുധാകരൻ, ഗിരിജ വല്ലഭൻ, ജോയൽ ചെറിയാൻ, ഡോ. ജലജ ആചാര്യ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.