അവാർഡ് ചിത്രങ്ങളെ പ്രേക്ഷകർ പാതകമായി കാണുന്നു -സംവിധായകൻ അനിൽ തോമസ് കൊച്ചി: കൊലപാതകത്തെയും ബലാത്സംഗത്തെയുംപോലെ പാതകമായാണ് പ്രേക്ഷകർ അവാർഡ് ചിത്രങ്ങളെ കാണുന്നതെന്ന് സുരഭി ലക്ഷ്്മിക്ക് മികച്ച നടിക്കുള്ള േദശീയ അവാർഡ് നേടിക്കൊടുത്ത 'മിന്നാമിനുങ്ങി'െൻറ സംവിധായകൻ അനിൽ തോമസ് വാർത്തസേമ്മളനത്തിൽ പറഞ്ഞു. അവാർഡ് ലഭിച്ചതുകൊണ്ട് അവാർഡ് സിനിമ എന്ന് മുദ്രകുത്തി മാറ്റിനിർത്തുന്ന സമൂഹത്തിെൻറ കാഴ്ച്ചപ്പാട് മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൂപ്പർ താരങ്ങളില്ല എന്ന പേരിൽ നല്ല സിനിമയെ മാറ്റിനിർത്തുന്നുണ്ട്. സൂപ്പർ താരങ്ങൾ സിനിമയിൽ പ്രധാന ഘടകമായി മാറി. സൂപ്പർ താരങ്ങൾക്കുപകരം അനുയോജ്യ നടീനടന്മാരെവെച്ച് എടുക്കുന്ന സിനിമകൾക്ക് അംഗീകാരം കിട്ടാതെപോകുന്നു. താരാധിപത്യം സൃഷ്ടിച്ചത് താരങ്ങളല്ല; പൊതുസമൂഹമാണ്. ഇൗ സമീപനവും ശരിയല്ല. സുരഭിയുടെ കരിയറിൽ മികച്ച സിനിമയാണ് 'മിന്നാമിനുങ്ങ്'. സമൂഹത്തിെൻറ താേഴത്തട്ടിലുള്ള ഒരു വിധവ പ്രതിസന്ധികളെ എങ്ങനെ തരണംചെയ്യുന്നുവെന്ന് 'മിന്നാമിനുങ്ങ്' ചിത്രീകരിക്കുന്നുവെന്ന് അനിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുരഭി ലക്ഷ്മിയും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.