കൊച്ചി: പ്രവാസികളുടെ പുനരധിവാസവും ക്ഷേമപ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കുമെന്ന് നോർക്ക- റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. പ്രവാസം അവസാനിപ്പിച്ചവർക്ക് സംരംഭകരാകുന്നതിന് മാർഗനിർദേശവും മൂലധന സബ്സിഡിയും നൽകുന്ന പരിശീലന പരിപാടി െഗസ്റ്റ് ഹൗസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻഡി േപ്രം പദ്ധതിയിൽ ബാങ്കുകളുടെ സഹകരണം ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തും. ആഗസ്റ്റ് 21ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ശിൽപശാല സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും ആഗസ്റ്റ് 31ന് മുമ്പ് പ്രവാസി കൺവെൻഷൻ സംഘടിപ്പിക്കും. ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് ലോക മലയാളി സഭ സംഘടിപ്പിക്കും. മലയാളി കലാകാരന്മാരുടെ ലോക സാംസ്കാരികസംഗമം നടത്താനും നോർക്ക -റൂട്ട്സ് ആലോചിക്കുന്നുണ്ടെന്ന് വരദരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.