അമൃതയിൽ റോബോട്ടിക് പൈലോപ്ലാസ്​ട്രി സർജറി

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ റോബോട്ടിക് പൈലോപ്ലാസ്ട്രി സർജറി കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം നേതൃത്വത്തിൽ നടത്തി. വയറുവേദനെയ തുടർന്ന് പ്രവേശിപ്പിച്ച പത്തുവയസ്സുകാരന് വൃക്കയിൽ തടസ്സം കണ്ടെത്തി. ശസ്ത്രക്രിയ മൂലം പേശികൾ ഒട്ടിപ്പിടിച്ചിരിക്കാൻ സാധ്യതയുള്ളതിനാലാണ് റൊബോട്ടിക് സർജറി ചെയ്തത്. ത്രിഡി വിഷ​െൻറയും റോബോട്ടിക് സാങ്കേതികവിദ്യയുെടയും സഹായത്താൽ വൃക്കയിലെ തടസ്സം പൂർണമായി നീക്കി. പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. മോഹൻ എബ്രഹാം, ഡോ. ബിന്ദു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.