കൊച്ചി: പൊതുവെ കച്ചവടം കുറവായ കാലവർഷമായിട്ടും പഴങ്ങൾക്ക് വില കുറഞ്ഞിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഞാലിപ്പൂവൻ പഴം കിട്ടാനില്ലാത്തതിനാൽ കിലോ 70 ആണ് ചില്ലറ വിൽപന വില. 63 രൂപക്കാണ് മൊത്തവ്യാപാരികൾ വിൽക്കുന്നത്. ഉൽപാദനക്കുറവാണ് വിലക്കയറ്റത്തിന് കാരണം. മേട്ടുപ്പാളയത്തുനിന്ന് പഴം എത്തിത്തുടങ്ങിയാലേ വില കുറയുകയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു. ഏത്തപ്പഴം 50 രൂപക്കാണ് ചില്ലറ വിപണിയിൽ ലഭിക്കുന്നത്. വയനാട്ടിൽനിന്ന് മാത്രമാണ് ഏത്തപ്പഴം വരുന്നത്. മഴക്കാലത്ത് വില കുറയാറുള്ള ആപ്പിൾ, ഓറഞ്ച് തുടങ്ങിയവയുടെ വിലയിലും വലിയ മാറ്റമില്ല. 160 രൂപയാണ് ആപ്പിൾ വില. ഓറഞ്ച് മാസങ്ങളോളം വിപണിയിൽ ലഭിക്കാനില്ലായിരുന്നു. അടുത്ത ദിവസങ്ങളിലാണ് ഓറഞ്ച് കേരളത്തിലെ വിപണിയിൽ എത്തിത്തുടങ്ങിയത്. 80 രൂപ മുതലാണ് വില. ആവശ്യക്കാരേറിയ റംബൂട്ടാന് 160 രൂപയാണ് വില. മാതളം 80, പൈനാപ്പിൾ 30, മാമ്പഴം 40 എന്നിങ്ങനെയാണ് എറണാകുളം മാർക്കറ്റിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.