പിറവം: ആരോഗ്യ വകുപ്പിെൻറ പരിശോധനയിൽ കാഞ്ഞിരമറ്റത്ത് രണ്ട് ഹോട്ടലുകൾ പൂട്ടിച്ചു. കീച്ചേരി കമ്യൂണിറ്റി സെൻററിലെ മെഡിക്കൽ ഒാഫിസർ ഇൻ ചാർജ് േഡാ. വിബിൻ മോഹനെൻറ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തക സ്ക്വാഡാണ് മിന്നൽ പരിശോധന നടത്തിയത്. വൃത്തിഹീനയമായ രീതിയിൽ ഭക്ഷണസാധനങ്ങൾ വെച്ചിരിക്കുന്നതും പഞ്ചായത്ത് ൈലസൻസും ഹെൽത്ത് കാർഡും ഇല്ലാതെയും ഗുണനിലവാര സർട്ടിഫിക്കറ്റ് സൂക്ഷിക്കാതെയും പ്രവർത്തിച്ച ഉദയംപേരൂർ പഞ്ചായത്തിലെ ബീയെംസ് റസ്റ്റാറൻറ്, മുളന്തുരുത്തി പഞ്ചായത്തിലെ തുപ്പുംപടിയിൽ പ്രവർത്തിക്കുന്ന അമ്പിളി ബേക്കറി ആൻഡ് റസ്റ്റാറൻറ് എന്നീ സ്ഥാപനങ്ങളാണ് അടപ്പിച്ചത്. വൃത്തിഹീനമായ സാഹചര്യത്തിലും പഴകിയ ഭക്ഷണവിതരണത്തിലും പൊതുജനങ്ങളിൽനിന്ന് പലവട്ടം പരാതി ഉയർന്നിരുന്നു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ ഷാജു പി. ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ബേബി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ. പ്രസാദ്, ബിജു എസ്. നായർ, റൈന വിജ്, അംബുജാക്ഷൻ എന്നിവർ പെങ്കടുത്തു. ടൗണിെല കൂറ്റൻ മരം അപകടഭീഷണിയാകുന്നു പിറവം: മാർക്കറ്റ് റോഡിലെ വളവിൽ തൊട്ടുചേർന്ന പുരയിടത്തിലെ കൂറ്റൻ മരം അപകടഭീഷണി ഉയർത്തുന്നു. നിരവധി തവണ െകാെമ്പാടിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്. ഒാേട്ടായുടെ മുകളിലും കൊെമ്പാടിഞ്ഞ് വീണിട്ടുണ്ട്. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണിത്. കഴിഞ്ഞ ദിവസം ശിഖരങ്ങൾ വീണപ്പോൾ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.