െകാച്ചി: പബ്ലിക് സർവിസ് കമീഷൻ േകാമേഴ്സ് അസിസ്റ്റൻറ് പ്രഫസർ നിയമനത്തിനുള്ള അഭിമുഖ പട്ടിക പ്രസിദ്ധീകരിക്കാത്തത് ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. 2012ലാണ് പരീക്ഷ നടത്തിയത്. 2015ൽ അഭിമുഖം നടത്തി. 148 പേരാണ് ഇതിൽ പെങ്കടുത്തത്. എന്നാൽ, ഇതുവരെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. ഇൗ തസ്തികക്ക് 50ഒാളം ഒഴിവാണ് റിപ്പോട്ട് ചെയ്തിട്ടുള്ളത്. ഇംഗ്ലീഷ്, ഫിസിക്സ് എന്നിവരുടെ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. എന്നാൽ, പട്ടിക പ്രസിദ്ധീകരിക്കുന്നത് ഹയർ സെക്കൻഡറി സ്കൂളുകളിലെ സീനിയർ അധ്യാപകർ തടയാൻ ശ്രമിക്കുകയാണെന്ന് മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ആരോപിച്ചു. പരീക്ഷ എഴുതിയിരുന്ന ഇവർ റാങ്ക് ലിസ്റ്റിൽ താഴെയാണ്. അഭിമുഖ പട്ടികയിൽ ഇവരുടെ പേരുകൾ കയറിവരാനുള്ള ചരട്വലിയാണ് ഇവർ നടത്തുന്നതെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. അഭിമുഖ പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ ഇൗ തസ്തികക്ക് വിജ്ഞാപനം പുറപ്പെടുവിക്കില്ല. മെയിൻ ലിസ്റ്റിൽനിന്ന് ഒരാൾക്കെങ്കിലും നിയമനം ലഭിച്ചാൽ മാത്രമാണ് പട്ടികയുടെ കാലാവധി അവസാനിച്ച് പുതിയ വിജ്ഞാപനം ഇറക്കുക. പട്ടിക പ്രസിദ്ധീകരിക്കാത്തത് 2012ന് ശേഷം നെറ്റ് (നാഷനൽ എലിജിബിലിറ്റി പരീക്ഷ) യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കും തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.