പിറവം: ഡിപ്പോയിൽനിന്നും എറണാകുളം റൂട്ടിൽ ഒാടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ വെട്ടിച്ചുരുക്കി. ഇതോടെ പാലാ - എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായി. ലാഭകരമെല്ലന്ന് പറഞ്ഞാണ് സർവിസ് വെട്ടിച്ചുരുക്കിയത്. എന്നാൽ, സർവിസുകൾ ലാഭകരമാക്കി നിലനിർത്താൻ യാതൊരു നിർദേശങ്ങളും തൊഴിലാളികളിൽനിന്നും തേടാതെയാണ് ഏകപക്ഷീയമായി വെട്ടിക്കുറച്ചതെന്നാണ് ആരോപണം. സ്വകാര്യ ബസുകളുടെ കുത്തകയായിരുന്ന പാലാ - എറണാകുളം റൂട്ടിൽ അര മണിക്കൂർ ഇടവിട്ട് ആരംഭിച്ച സർവിസുകളാണ് ഇവ. കഴിഞ്ഞ അഞ്ച് വർഷമായി ലാഭകരമായി നടന്നുവന്ന സർവിസുകളാണ് നിർത്തലാക്കിയവയിൽ പലതും. പതിനായിരത്തിലേറെ രൂപ കലക്ഷനുണ്ടായിരുന്ന സർവിസുകളായിരുന്നു ഏറെയും. എന്നാൽ, പിറവം-മൂവാറ്റുപുഴ റൂട്ടിൽ 6000 രൂപ വരെ കലക്ഷനുള്ള സർവിസുകൾ നിർബാധം തുടരുന്നുമുണ്ട്. രാവിലെ 7.15ന് പിറവത്ത് ആരംഭിച്ച് എട്ടിന് കൂത്താട്ടുകുളത്തെത്തി കാക്കനാട് വഴി ആലുവയിലേക്ക് സർവിസ് നടത്തിയിരുന്ന സെമി ലോഫ്ലോർ ബസാണ് ഒഴിവാക്കപ്പെട്ടവയിൽ പ്രധാനപ്പെട്ടത്. 10ന് കാക്കനാട് കലക്ടറേറ്റിൽ എത്തുന്ന ഇൗ ബസിൽ ധാരാളം യാത്രക്കാരുണ്ടായിരുന്നു. 11,000 രൂപയോളം പ്രതിദിന വരുമാനവും ഉണ്ടായിരുന്ന സർവിസ് ബസ് തകരാറിനെത്തുടർന്ന് മുടങ്ങി. പകരം വന്ന ലോേഫ്ലാർ ബസുകൾ ക്രമമായി ഒാടുന്നുമില്ല. പുലർച്ചെ ആരംഭിക്കുന്ന എറണാകുളം-കൂത്താട്ടുകുളം ലോഫ്ലോർ സർവിസിെൻറയും സ്ഥിതി ഇതുതന്നെയാണ്. രാവിലെ 7.10ന് വട്ടപ്പാറ- എറണാകുളം, 2.30ന് എറണാകുളം- പാലാ , അഞ്ചിന് പാലാ - എറണാകുളം, വൈകീട്ട് അഞ്ചിന് ശേഷം കൂത്താട്ടുകുളത്തുനിന്നും ഇടയാർ വഴിയും അഞ്ചൽപെട്ടി വഴിയും എറണാകുളത്തേക്കുള്ള സർവിസ് തുടങ്ങിയവയൊെക്ക നിർത്തിയതിൽ പ്രധാനപ്പെട്ടവയാണ്. കോട്ടയം-പിറവം സർവിസുകളിലും വെട്ടിച്ചുരുക്കിയതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.