കൂത്താട്ടുകുളം: വനിതകളുടെ കൂട്ടായ്മയിൽ തിരുമാറാടിയിൽ പൂകൃഷി. 'ഓണത്തിന് ഒരു വട്ടി പൂവ്' പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യ ജനാധ്യപത്യ മഹിള അസോസിയേഷൻ തിരുമാറാടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരഏക്കർ സ്ഥലത്താണ് പൂകൃഷി തുടങ്ങിയിരിക്കുന്നത്. 2000 ബന്ദിച്ചെടികൾ, തുളസി, വാടമുല്ല തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തിരുമാറാടി മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള സ്ഥലത്ത് ബന്ദിതൈ നട്ട് പഞ്ചായത്ത് പ്രസിഡൻറ് ഒ.എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വില്ലേജ് സെക്രട്ടറി ആശ രാജു, പ്രസിഡൻറ് രമ മുരളീധര ൈകമൾ, സി.പി.എം ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ, സി.എം. വാസു, കെ.ആർ. പ്രകാശൻ, സ്മിത ബൈജു, ലിസി റെജി, പ്രശാന്ത് പ്രഭാകരൻ, വർഗീസ് മാണി, കാക്കൂർ സഹകരണ ബാങ്ക് പ്രസിഡൻറ് കെ.കെ. അബ്രാഹം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.