മാലിന്യ സംസ്‌കരണ പ്ലാൻറുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് സെപ്തംബര്‍ 15-ന് ശേഷം റദ്ദാക്കും^ മന്ത്രി

മാലിന്യ സംസ്‌കരണ പ്ലാൻറുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് സെപ്തംബര്‍ 15-ന് ശേഷം റദ്ദാക്കും- മന്ത്രി മൂവാറ്റുപുഴ: സ്വന്തമായി മാലിന്യ സംസ്‌കരണ പ്ലാൻറുകള്‍ സ്ഥാപിക്കുകയോ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് സെപ്റ്റംബര്‍ 15-ന് ശേഷം റദ്ദാക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഹോട്ടലുകള്‍ ബേക്കറിക ള്‍, പഴക്കടകള്‍, മറ്റ് ഭക്ഷണശാലകള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവക്കെല്ലാം ഇത് ബാധകമാണ്. മൂവാറ്റുപുഴ നഗരസഭയുടെ ഈസ്റ്റ് ബസ്സ്റ്റാൻഡിലെ ബസ്‌ബേയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന മുഖ്യപ്രശ്‌നം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടതാെണന്ന് മാലിന്യ സംസ്‌കരണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുെണ്ടന്നും അദ്ദേഹം പറഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷ്രഡിങ് മെഷീന്‍ സ്ഥാപിച്ച് പ്ലാസ്റ്റിക് കഷണങ്ങളാക്കി സംസ്‌കരിച്ച് ഗ്രാമീണ റോഡുകളും നഗര റോഡുകളുമുള്‍പ്പെടെ ടാറിങ് നടത്തുന്നതിന് സംവിധാനം ഒരുക്കണം. ഇത് നടപ്പാക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് സെപ്റ്റംബര്‍ 15-ന് ശേഷം റദ്ദാക്കും. വികസനമെന്നത് പാലം റോഡ് നിര്‍മാണം മാത്രമല്ല, നാടി​െൻറ ശുചീകരണം കൂടിയാെണന്നും മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരൻ, വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ പി.എം. ഇസ്മായില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, പ്രമീള ഗിരീഷ്‌കുമാർ, വാര്‍ഡ് കൗണ്‍സിലര്‍ കെ.ജെ. സേവ്യര്‍, കെ.എ. അബ്ദുല്‍ സലാം, മേരി ജോര്‍ജ് തോട്ടം, പി.പ്രേംചന്ദ്, സി.എം. ഷുക്കൂര്‍, പി.എസ്. വിജയകുമാര്‍, പി.വൈ. നൂറുദ്ദീന്‍, പി.പി. നിഷ, സെലിന്‍ ജോര്‍ജ്, കെ.ബി. ബിനീഷ്‌കുമാര്‍, ജയ്‌സണ്‍ തോട്ടത്തില്‍, ജിനു മടേയ്കല്‍, ജയകൃഷ്ണന്‍, സന്തോഷ്‌കുമാര്‍, ബിന്ദു സുരേഷ്‌കുമാര്‍, ഷൈലജ അശോകന്‍, ഷിജി തങ്കപ്പന്‍, സിന്ധു ഷൈജു, ഷൈല അബ്ദുള്ള, ലോകബാങ്ക് ചീഫ് കോ-ഓഡിനേറ്റര്‍ ഗോപാലകൃഷ്ണപിള്ള, നഗരസഭാ സെക്രട്ടറി വി.പി. ഷിബു, മുനിസിപ്പല്‍ എൻജിനീയര്‍ ടി.എ. അമ്പിളി, എന്നിവര്‍ സംബന്ധിച്ചു. 55-ലക്ഷം രൂപ ലോക ബാങ്കി​െൻറ ഫണ്ട് ഉപയോഗിച്ചാണ് ഈസ്റ്റ് ബസ്സ്റ്റാൻഡ് നവീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.