മാരാരിക്കുളം: മാരാരിക്കുളം കടപ്പുറത്തെ കൈയേറ്റ നിർമാണം പൊളിച്ച് നീക്കി. സ്വകാര്യ റിസോര്ട്ടിെൻറ കൈയേറ്റവും മാരാരിക്കുളം സ്വദേശിയുടെ ഹോം സ്‌റ്റേയുമാണ് പൊളിച്ചത്. മാരാരിക്കുളം സിംഫണി ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൈവശംവെച്ചിരുന്ന ഒരേക്കര്‍ കടല്‍ തീരം റവന്യൂ വകുപ്പ് വീണ്ടെടുത്തു. മാരാരിക്കുളം ബീച്ച് റോഡരികിലെ വേലിയും വിനോദസഞ്ചാരികള്‍ക്കായി പണിത രണ്ട് കുടിലുകളും ഇരിപ്പിടവും പൊളിച്ചു. മാരാരിക്കുളം ഈരശ്ശേരിയില്‍ ബൈജു ഹോംസ്‌റ്റേയായി നടത്തിയിരുന്ന വീടും പൊളിച്ചു. റവന്യൂ വകുപ്പിെൻറ ഇടപെടല്‍ ഇല്ലാതെ ബൈജുവും ബന്ധുക്കളും ചേര്‍ന്നാണ് കെട്ടിടം പൊളിച്ചത്. സിംഫണിയുടെ കൈയേറ്റം ഒഴിപ്പിക്കല്‍ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ ഹൈകോടതിയുടെ സ്‌റ്റേ ഉണ്ടെന്ന സന്ദേശം ലഭിച്ചു. ഇതേ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് മാരാരി ബീച്ചിനോട് ചേര്‍ന്നുള്ള കടല്‍തീരത്തെ കൈയേറ്റം നീക്കി. റവന്യൂ വകുപ്പ് റിസോർട്ടുകാരില്‍നിന്ന് പിടിച്ചെടുത്ത് സര്‍ക്കാര്‍ കൈവശം െവച്ചിരിക്കുന്ന തീരത്ത് സ്ഥാപിച്ചിരുന്ന വിളക്കുമരങ്ങള്‍ റിസോർട്ടുകാർ തന്നെ പൊളിച്ചുനീക്കി. ഒരുമാസം മുമ്പ് കൈയേറ്റം ഒഴിയാന്‍ നോട്ടീസ് നല്‍കിയ ശേഷമാണ് നടപടി. സിംഫണിയുടെ ആയുർവേദ ചികിത്സ നടത്തുന്ന ആയുര്‍ കേന്ദ്രവും വിശ്രമ മുറിയുമാണ് പൊളിച്ചത്. ഇവ ഏത് നിമിഷവും പൊളിച്ച് മാറ്റാവുന്ന നിലയില്‍ ഓലയും തടിയും മുളകളും കൊണ്ട് നിര്‍മിച്ചിരുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കയറ്റിവെക്കാനും ഇറക്കാനും കടപ്പുറത്ത് എത്തുന്നവര്‍ വിശ്രമത്തിനായും ഉപയോഗിച്ചിരുന്ന മൈതാനമാണ് സിംഫണി കൈയേറിയത്. മാരാരിക്കുളത്ത് കടപ്പുറത്ത് നാല് റിസോര്‍ട്ടുകള്‍ കൂടി കടല്‍ഭൂമി കൈയേറിയതായി പരാതി ഉണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള അടുത്ത ആഴ്ച നടപടി ഉണ്ടാകും. ചേര്‍ത്തല ഭൂരേഖ വിഭാഗം തഹസില്‍ദാര്‍ കെ. ശ്രീലത, മാരാരിക്കുളം വില്ലേജ് ഓഫിസര്‍ വി.ജെ. ഗ്രേസി, താലൂക്ക് സർവേയര്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ എത്തിയത്. ടൂറിസത്തിെൻറ മറവില്‍ നടക്കുന്ന കടല്‍തീര കൈയേറ്റം ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ പ്രത്യേക ഉത്തരവ് പ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.