സമന്വയ ഒമ്പതാം നാളിലേക്ക്‌; നാളെ സമാപിക്കും

കൊച്ചി: കേരള ലളിതകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന കലാ-സാംസ്‌കാരിക ക്യാമ്പ്‌ 'സമന്വയ'യുടെ എട്ടാം ദിവസം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമായി നടന്ന ഇൻററാക്ടിവ്‌ സെഷന്‍ ശ്രദ്ധേയമായി. സംവാദത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ വികാരഭരിതരായി. സമന്വയയില്‍ ലഭിച്ചതുപോലെയുള്ള സ്വീകാര്യത മറ്റെവിടെയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന്‌ അവര്‍ പറഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരന്തര സമരം തന്നെയാണ്‌ ഏക പോംവഴിയെന്ന്‌ അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാല്‍ പറഞ്ഞു. അക്കാദമി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോട്‌ കാണിച്ച ഔദാര്യമല്ല സമന്വയ. അവര്‍ നടത്തിയ സമരങ്ങളുടെ ഭാഗമായി സമൂഹത്തിലുണ്ടായിട്ടുള്ള ചെറിയ മാറ്റത്തി​െൻറ തുടക്കം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവി ക്യാമ്പുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട്‌ നടന്ന കവിയരങ്ങില്‍ കുരീപ്പുഴ ശ്രീകുമാര്‍, ഡോ. രാവുണ്ണി, അന്‍വര്‍ അലി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കെ.ആര്‍. ടോണി, വി.എം. ഗിരിജ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിജയരാജ മല്ലിക എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന്‌ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരികളുടെ ഫ്യൂഷന്‍ നൃത്തവും ഹൈദരാബാദില്‍ നിന്നുള്ള ഡോ. യശോദ ഠാക്കൂര്‍ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തവും ആസ്വാദകരുടെ മനം കവര്‍ന്നു. ഇന്നു രാവിലെ 11-ന്‌ മനഃശാസ്‌ത്രജ്ഞന്‍ ഡോ. കെ.എസ്‌. ഡേവിഡി​െൻറ പ്രഭാഷണവും വൈകീട്ട്‌ മൂന്നിന്‌ 'ദി ഫിഫ്‌ത്‌ സീല്‍' എന്ന ഹംഗേറിയന്‍ ചലച്ചിത്രത്തി​െൻറ പ്രദര്‍ശനവുമുണ്ടാകും. ബെന്നെന്‍ജ്‌ സഞ്‌ജീവ്‌ സുവര്‍ണ അവതരിപ്പിക്കുന്ന യക്ഷഗാനം 'പഞ്ചവടി' അരങ്ങേറും. ക്യാമ്പ് നാളെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.