കൊച്ചി: കുഡുംബി യുവജന സംഘത്തിെൻറ 13ാമത് സംസ്ഥാന സമ്മേളനം 23ന് രാവിലെ 10ന് പറവൂര്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ വി.ഡി. സതീശന്‍, എസ്. ശര്‍മ, പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവര്‍ പങ്കെടുക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം, കലാകായിക പ്രതിഭകളെ ആദരിക്കല്‍ എന്നിവയും നടക്കും. വാർത്തസമ്മേളനത്തില്‍ കുഡുംബി യുവജനസംഘം സംസ്ഥാന പ്രസിഡൻറ് എം. മനോജ്, ഭാരവാഹികളായ എ.ബി. വിനോദ്, സി.എം. അഭിലാഷ്, ടി.എസ്. ശരത്കുമാര്‍, എന്‍. നാരായണന്‍, കെ.ആര്‍. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല അത്ലറ്റിക് ചാമ്പ്യൻഷിപ് കോതമംഗലത്ത് കൊച്ചി: ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കോതമംഗലം വേദിയാകും. ആഗസ്റ്റ് 19, 20 തീയതികളില്‍ എം.എ കോളജ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. 14, 16, 18, 20 പ്രായ വിഭാഗത്തിലും 20 വയസ്സിനു മുകളില്‍ പുരുഷ, -വനിത വിഭാഗത്തിലുമായി മത്സരങ്ങള്‍ നടക്കും. സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ല ടീമിനെ മീറ്റില്‍നിന്ന് തെരഞ്ഞെടുക്കും. സിന്തറ്റിക് ട്രാക്കുള്ള മഹാരാജാസ് കോളജ് ഗ്രൗണ്ട് ഫിഫ അണ്ടര്‍--17 ലോകകപ്പിനായി ഒരുങ്ങുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ കോതമംഗലത്ത് നടത്താന്‍ തീരുമാനിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ആഗസ്റ്റ് 11നുമുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോൺ: 94464 64519.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.