കോഴയും അഴിമതിയും മറച്ചുവെക്കാൻ സംഘ്പരിവാർ ദേശീയതയെ മുഖംമൂടിയാക്കുന്നു -കെ. അംബുജാക്ഷൻ കൊച്ചി: കോഴയിടപാടുകളും ഹവാലയും അഴിമതിയും കള്ളപ്പണവും മറച്ചുവെക്കാൻ സംഘ്പരിവാർ ദേശീയതയെ മുഖംമൂടിയാക്കുന്നുവെന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ ആരോപിച്ചു. പശുവിെൻറ പേരിൽ സംഘ്പരിവാർ നടത്തുന്ന മുസ്ലിം-ദലിത് കൊലകൾക്കെതിരെ പാർട്ടി കൊച്ചിയിൽ സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അധികാരമില്ലാത്ത കേരളത്തിലെ ബി.ജെ.പി നേതാക്കൾപോലും കോടികളുടെ അഴിമതിയാണ് നടത്തുന്നത്. മെഡിക്കൽ കോളജ് അഴിമതി പുറത്തുവന്നത് കോഴവിഹിതം കിട്ടാത്ത ബി.ജെ.പി നേതാക്കളുടെ കുശുമ്പുകൊണ്ടാണ്. 17 കോടി ആവശ്യപ്പെട്ടിട്ട് 5.6 കോടി മാത്രം കിട്ടിയതാണ് കോഴ വെളിച്ചത്താകാൻ കാരണം. കോടികളൊഴുക്കി കേരളത്തിൽ സംഘ്പരിവാർ നടത്തുന്ന പരിപാടികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും അംബുജാക്ഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് കോഴയിൽ സംസ്ഥാനത്തെ എല്ലാ ബി.ജെ.പി നേതാക്കൾക്കും പങ്കുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആരോപിച്ചു. പശുവിെൻറ പേരിൽ മുസ്ലിംകളെയും ദലിതരെയും കൂട്ടക്കൊലചെയ്യാൻ നേതൃത്വംകൊടുക്കുന്നത് കേന്ദ്ര സർക്കാറും നരേന്ദ്ര മോദിയുമാണ്. ബി.ജെ.പിയുടെ ദേശീയത ഇന്ത്യൻ ദേശീയതക്ക് എതിരുമാണ്. ബി.ജെ.പിക്കും ഫാഷിസത്തിനുമെതിരെ രാഷ്ട്രീയ യുദ്ധം നടത്താനാണ് പാർട്ടി തീരുമാനം -അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം ജോൺ അമ്പാട്ട്, ഫ്രേട്ടണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജ്യോതിവാസ് പറവൂർ സ്വാഗതം പറഞ്ഞു. രാജേന്ദ്ര മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.