കോലഞ്ചേരി: സഭയുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന സുപ്രീംകോടതി വിധി വന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും തുടർ നടപടികളെച്ചൊല്ലി യാക്കോബായ നേതൃത്വത്തിൽ അനിശ്ചിതത്വം. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി പള്ളികളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മൂന്നിനാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. മലങ്കരയിലെ 1064 പള്ളികളും 1934ലെ ഓർത്തഡോക്സ് ഭരണപ്രകാരം ഭരിക്കപ്പെടേണ്ടതാണെന്നും 2002ലെ യാക്കോബായ ഭരണഘടനക്ക് നിയമസാധുതയില്ലെന്നുമായിരുന്നു കോടതിവിധി. തൊട്ടുപിന്നാലെ നെച്ചൂർ, കണ്യാട്ടുനിരപ്പ് പള്ളിക്കേസുകളിലും സമാനവിധി കോടതി ആവർത്തിച്ചു. വിധിപ്പകർപ്പ് ലഭിച്ചതോടെ ഇൗ പള്ളികളിൽ ഭൂരിപക്ഷമായ യാക്കോബായ വിഭാഗം പൂർണമായും ഒഴിവാക്കപ്പെട്ട അവസ്ഥയിലാണ്. കോലഞ്ചേരിയിലും വരിക്കോലിയിലും യാക്കോബായ വിശ്വാസികളുടെ സംസ്കാര ചടങ്ങുകളിൽ വൈദികരുടെ സാന്നിധ്യം നിഷേധിക്കുകയും ചെയ്തു. ഇതിനിടെ, യാക്കോബായ സുന്നഹദോസ് ചേർന്ന് സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകാൻ തീരുമാനിച്ചെങ്കിലും തുടർനടപടികളായില്ല. ഫലത്തിൽ ഇപ്പോഴത്തെ കോടതിവിധി അഞ്ച് പള്ളികളിലെ യാക്കോബായ വിശ്വാസികൾക്കാണ് കടുത്ത തിരിച്ചടിയായിരിക്കുന്നത്. ഈ പള്ളികളുടെ വിഷയത്തിലുൾെപ്പടെ നേരേത്ത അനുരഞ്ജനത്തിന് തയാറായിരുന്ന ഓർത്തഡോക്സ് സഭ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇതിൽനിന്ന് പിന്നാക്കം പോകുകയും ചെയ്തു. ഇതിനുപുറമെ, കോടതിവിധി ഓരോ പള്ളിയിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹരജികളുമായി കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ഇവർ. യാക്കോബായ പക്ഷം ഭദ്രാസന തലത്തിൽ വിശ്വാസി സംഗമങ്ങൾ വിളിച്ചുചേർത്തു കൊണ്ടിരിക്കുകയാണ്. ആഗ്സറ്റ് അവസാനവാരം എറണാകുളം മറൈൻൈഡ്രവിൽ വിശ്വാസ പ്രഖ്യാപന സംഗമവും നടത്താനും തീരുമാനിച്ചിട്ടുണ്ട്. തർക്കത്തിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് പാത്രിയാർക്കീസ് ബാവ കോലഞ്ചേരി: മലങ്കരസഭ തർക്കത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് യാക്കോബായസഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സഭയിലെ മുതിർന്ന മെത്രാപ്പോലീത്ത എബ്രഹാം മോർ സെവേറിയോസ്, അമേരിക്കൻ ഭദ്രാസനാധിപൻ എൽദോ മോർ തിമോത്തിയോസ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാത്രിയാർക്കീസ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്ന പരിഹാരത്തിന് മലങ്കരയിൽതന്നെയാണ് ശ്രമങ്ങൾ നടക്കേണ്ടതെന്നും ഇതിന് മെത്രാപ്പോലീത്തൻ സമിതിയെ നിയോഗിക്കുമെന്നും പാത്രിയാർക്കീസ് ബാവ അറിയിച്ചു. പ്രശ്നങ്ങൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കണമെന്നും സഹോദര സഭകളായി കണ്ട് ൈക്രസ്തവ മൂല്യം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനും ഇരു സഭകളുെടയും പ്രാദേശിക നേതൃത്വങ്ങളെ ബാവ ആഹ്വാനം ചെയ്തതായും മെത്രാപ്പോലീത്തമാർ പറഞ്ഞു. ന്യൂജഴ്സിയിലെ ബാവയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മോർ ജോൺ ദിവന്നാസിയോസും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.