കൂടുതൽ അന്തർസംസ്ഥാന ബസ് സർവിസുകൾ ആരംഭിക്കും -മന്ത്രി തോമസ് ചാണ്ടി ആലപ്പുഴ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി യോജിച്ച് കെ.എസ്.ആർ.ടി.സി കൂടുതൽ അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. പ്രതിമാസം 50 എന്ന നിലയിൽ 500 സർവിസുകൾ ഒന്നര വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ആരംഭിക്കും. 50 സ്കാനിയ ബസുകൾ പുതുതായി ഇറക്കും. ഇതിന് തുല്യമായ പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് തമിഴ്നാടും കർണാടകയും അറിയിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, മണിപ്പാൽ, മംഗലാപുരം, സേലം തുടങ്ങിയ നഗരങ്ങളിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കും. പുതിയ സർവിസുകൾ ഓണക്കാലത്ത് ആരംഭിക്കുകയാണ് ലക്ഷ്യം. കിഫ്ബിയിലൂടെ 850 ബസുകൾ പുതുതായി വാങ്ങാൻ അനുവാദം നൽകുമെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. എൽ.എൻ.ജി ബസുകൾ ഉപയോഗിക്കുന്നതിെൻറ സാധ്യത ആരായും. അന്തർസംസ്ഥാന യാത്രകൾക്ക് നൽകേണ്ട നികുതി ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനം ഒരുക്കുന്ന കാര്യം സംസ്ഥാനങ്ങളുമായി ചർച്ചചെയ്തെന്നും മന്ത്രി പറഞ്ഞു. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, തമിഴ്നാട് ഗതാഗതമന്ത്രി എം.ആർ. വിജയഭാസ്കർ, പുതുച്ചേരി ഗതാഗത മന്ത്രി ഷാജഹാൻ മോഹ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.